പതിവായി നടത്തം ശീലിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം വരുവാനുള്ള സാദ്ധ്യത കുറവെന്ന് പഠനം

പതിവായി നടത്തം ശീലിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം വരുവാനുള്ള സാദ്ധ്യത കുറവെന്ന് പഠനം

Health

പതിവായി നടത്തം ശീലിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം വരുവാനുള്ള സാദ്ധ്യത കുറവെന്ന് പഠനം

നമ്മുടെ ജീവിതത്തിലെ നല്ല ശീലങ്ങള്‍ നമുക്ക് മാനസികമായും ആരോഗ്യപ്രദമായും ഏറെ ഗുണങ്ങളുണ്ടാക്കാറുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ പിടികൂടിയവരാണ് നമ്മില്‍ ഏറെപ്പേരും.

അതുകൊണ്ട് നല്ലൊരു ശതമാനം പേരും പതിവായി നടക്കുന്നവരാണ്. ഇങ്ങനെ നടക്കുന്ന ശീലമുള്ളവര്‍ക്ക് മറ്റൊരു ആരോഗ്യഗുണം കൂടിയുണ്ടാകാനുള്ള സാദ്ധ്യതയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠന പ്രകാരം നടത്തം പതിവാക്കിയവരില്‍ അല്‍ഷിമേഴ്സ് രോഗവും (മറവി രോഗവും) വരുന്നത് കുറയ്ക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മാസ് ജനറല്‍ ബ്രിഗാമിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഹാര്‍വാര്‍ഡ് ഏജിംഗ് സ്റ്റഡിയില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്.

50-നും 90-നും ഇചയില്‍ പ്രായമുള്ള ഏകദേശം 300 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. പി.ഇ.ടി ബ്രെയിന്‍ സ്കാനുകള്‍ ഉപയോഗിച്ച് പങ്കെടുത്തവരുടെ തലച്ചോറിലെ അമിലോയിഡ്-ബീറ്റ, ടൌ പ്രോട്ടീനുകളുടെ അളവുകള്‍ രേഖപ്പെടുത്തുകയും ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്.

അല്‍ഷിമേഴ്സ് വരാന്‍ സാദ്ധ്യത വ്യായാമം ചെയ്യുന്നതിലൂടെ മന്ദഗതിയിലാക്കും എന്നാണ് കണ്ടെത്തല്‍. ദിവസവും 3000 മുതല്‍ 5000 ചുവടുകള്‍ നടന്ന ആളുകളില്‍ ഈ ഓര്‍മ്മക്കുറവ് മൂന്നു വര്‍ഷം വരെ വൈകിയെന്ന് കണ്ടെത്തി.

5000 മുതല്‍ 75000 ചുവടുകള്‍ വരെ നടന്നവരില്‍ ഈ കുറവ് ഏഴ് വര്‍ഷം വരെ വര്‍ദ്ധിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.