പൊതു മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സൂക്ഷിക്കണമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ്

പൊതു മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സൂക്ഷിക്കണമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ്

Breaking News Kerala

പൊതു മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സൂക്ഷിക്കണമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ്

യാത്ര ചെയ്യുമ്പോള്‍ പൊതുയിടങ്ങളിലെ മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ ഏറെ ഉപകാരപ്രദമാണ് നമുക്ക്. എന്നാല്‍ ഇവിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പു കേന്ദ്രങ്ങളുണ്ടെന്നാണ് കേരളാ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

കേരളാ പോലീസ് ന്യൂസ് ജാക്കിംഗ്: സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ന്യൂസ് ജാക്കിംഗ് പോലെയുള്ള സൈബര്‍ തട്ടിപ്പുകളാണ് ഇതിനു പിന്നിലെന്ന് ഓര്‍പ്പിക്കുന്നു.

മാളുകള്‍ റെസ്റ്റോറന്റുകള്‍, ട്രെയിനുകള്‍, മറ്റ് പൊതുയിടങ്ങളില്‍ മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വഴി ഡേറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് ന്യൂസ് ജാ4ക്കിംഗ്.

സാധാരണ ചാര്‍ജ്ജിംഗ് കേബിള്‍ പോലെ തോന്നിക്കുന്ന മാല്‍ വെയര്‍ കേബിളുകള്‍ ഉപയോഗിച്ചാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നത്.

ഇത്തരത്തിലുള്ള വ്യാജ കേബിളുകളില്‍ മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യുന്നതിലൂടെ ബാങ്ക് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് എന്നിവയുള്ള ഡേറ്റാകള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു.

ഇതില്‍നിന്നും രക്ഷ നേടാന്‍ കേരളാ പോലീസ് നിര്‍ദ്ദേശിക്കുന്നത്: പൊതുയിടങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക. പവര്‍ ബാങ്ക് ഉപയോഗിക്കുക.

യുഎബി ഡേറ്റ ബ്ളോക്കര്‍ ഉപയോഗിക്കുക, കൂടാതെ ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ പാറ്റേണ്‍ ലോക്ക്, പാസ്വേര്‍ഡ് എന്നിവ ഉപയോഗിക്കാതിരിക്കുക.