സെലിബ്രിറ്റിയെ അനുകരിച്ച് എല്ലാമാസവും മുടി ഡൈ ചെയ്ത യുവതിക്ക് ദാരുണാന്ത്യം

സെലിബ്രിറ്റിയെ അനുകരിച്ച് എല്ലാമാസവും മുടി ഡൈ ചെയ്ത യുവതിക്ക് ദാരുണാന്ത്യം

Health

സെലിബ്രിറ്റിയെ അനുകരിച്ച് എല്ലാമാസവും മുടി ഡൈ ചെയ്ത യുവതിക്ക് ദാരുണാന്ത്യം

സെലിബ്രിറ്റി ട്രെന്‍ഡ് പിന്തുടര്‍ന്ന് എല്ലാ മാസവും മുടി ഡൈ ചെയ്ത (കളറിംഗ്) 20 കാരിക്ക് വൃക്കരോഗം പിടിപെട്ട് ദാരുണാന്ത്യമായെന്ന് റിപ്പോര്‍ട്ട്.

ചൈനയിലെ ഹെനാന്‍ സ്വദേശിയായ 20 വയസ്സുള്ള ഹുവ എന്ന പെണ്‍കുട്ടിക്കാണ് ജീവന്‍ നഷ്ടമായത്. തന്റെ പ്രിയപ്പെട്ട താരത്തിന്റെ സ്റ്റൈല്‍ പിന്തുടരാന്‍ വേണ്ടി എല്ലാമാസവും മുടിയുടെ നിറം മാറ്റിയ ഹുവയ്ക്ക് അടുത്തിടെ കാലുകളില്‍ ചുവന്ന പാടുകള്‍, സന്ധി വേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.

വൃക്കകളില്‍ വീക്കം ഉണ്ടെന്ന് കണ്ടെത്തിയെന്ന് ആളെ ചികിത്സിക്കുന്ന ഡോക്ടര്‍ താവോചെങ്യാങ് പറഞ്ഞു.

തന്റെ പ്രിയപ്പെട്ട സെലിബ്രിറ്റി മുടി ഡൈ ചെയ്യുമ്പോഴെല്ലാം മുടി ഡൈ ചെയ്യാന്‍ ആ സ്ത്രീ ഹെയര്‍ സലൂണില്‍ പോയിരുന്നു. ഹുവ മാസത്തിലൊരിക്കല്‍ മുടി ഡൈ ചെയ്യാറുണ്ടെന്ന് താവോ പറഞ്ഞു.

ഹുവയുടെ അവസ്ഥയ്ക്ക് കാരണം മുടിയില്‍ തേച്ച ചായമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹെയര്‍ ഡൈയില്‍ വിവിധ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും വൃക്കസംബന്ധമായ ശ്വസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും താവോ പറഞ്ഞു.

ഹെയര്‍ ഡൈയില്‍ ലെഡ്, മെര്‍ക്കുറി എന്നിവയും അടങ്ങിയിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിനു ഹാനികരമാണെന്നും ഡോക്ടര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.