മതംമാറ്റ നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും

മതംമാറ്റ നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും

Breaking News India

മതംമാറ്റ നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും.

നിയമം നിലവിലുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ, വിനോദ് ചന്ദ്രന്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശ്, കര്‍ണാടക, സഖ്യ സര്‍ക്കാരുള്ള ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ്.

ഈ നിയമങ്ങള്‍ സ്റ്റേ ചെയ്യപ്പെടണണെന്നാവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റി. നിയമം സ്റ്റേ ചെയ്യണം എന്നതടക്കം ആറാഴ്ചയ്ക്കു ശേഷം പരിശോധിക്കും.

സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് എന്ന സന്നദ്ധ സംഘടന യു.പി.യിലെ നിയമം റദ്ദാക്കണണെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക നീക്കം.

ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം, മിശ്രവിവാഹം, മതപരമായ ആചാരങ്ങള്‍ എന്നിവ തടയാന്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയസിംഗ് പറഞ്ഞു.

നിയമം സ്റ്റേ ചെയ്യണമെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കു വേണ്ടി ഹാജരായ വൃന്ദഗ്രോമറ്റം ആവശ്യപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.