ഛത്തീസ്ഗഢില്‍ ശുശ്രൂഷയ്ക്കിടെ പാസ്റ്ററുടെ കൈ ഇരുമ്പ് ദണ്ഡ്കൊണ്ട് അടിച്ചൊടിച്ചു

ഛത്തീസ്ഗഢില്‍ ശുശ്രൂഷയ്ക്കിടെ പാസ്റ്ററുടെ കൈ ഇരുമ്പ് ദണ്ഡ്കൊണ്ട് അടിച്ചൊടിച്ചു

Breaking News India

ഛത്തീസ്ഗഢില്‍ ശുശ്രൂഷയ്ക്കിടെ പാസ്റ്ററുടെ കൈ ഇരുമ്പ് ദണ്ഡ്കൊണ്ട് അടിച്ചൊടിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഞായറാഴ്ച സഭാ ആരാധന നടക്കുന്നതിനിടയില്‍ സഭാ ശുശ്രൂഷകനു നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.

ദുര്‍ഗ് ജയിലിനു സമീപം കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പ്രെയര്‍ ടവര്‍ കൂടിവരവ് നടത്തി വരുന്ന പാസ്റ്റര്‍ ജോണി ജോനാഥാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ജ്യോതി ശര്‍മ്മ എന്നയാളിന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ആളുകള്‍ പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പാസ്റ്ററിന്റെ കൈക്ക് ഇരുമ്പ് ദണ്ഡുകൊണ്ടുള്ള അടിയില്‍ ഒടിവു പറ്റിയിട്ടുണ്ട്.

പോലീസിന്റെ സാന്നിദ്ധ്യത്തില്‍ത്തന്നെയാണ് ആക്രമണം നടന്നതെന്ന് വിശ്വാസികള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ കുറെ നാളുകളായി ഛത്തീസ്ഗഢിലെ നിരവധി ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

പ്രദേശത്ത് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.