4 ദശലക്ഷം പുരാവസ്തു കണ്ടെത്തലുകളുടെ ഓണ്‍ലൈന്‍ ശേഖരം യിസ്രായേല്‍ അനാച്ഛാദനം ചെയ്തു

4 ദശലക്ഷം പുരാവസ്തു കണ്ടെത്തലുകളുടെ ഓണ്‍ലൈന്‍ ശേഖരം യിസ്രായേല്‍ അനാച്ഛാദനം ചെയ്തു

Asia Breaking News Europe

4 ദശലക്ഷം പുരാവസ്തു കണ്ടെത്തലുകളുടെ ഓണ്‍ലൈന്‍ ശേഖരം യിസ്രായേല്‍ അനാച്ഛാദനം ചെയ്തു

യെരുശലേം: സഹസ്രാബ്ദങ്ങളുടെ ചരിത്രത്തില്‍ വ്യാപിച്ചു കിടക്കുന്ന പുരാവസ്തു നിധികളുടെ ഒരു വലിയ ഓണ്‍ലൈന്‍ ശേഖരം യിസ്രായേല്‍ അനച്ഛാദനം ചെയ്തു.

യിസ്രായേല്‍ പുരാവസ്തു അതോറിട്ടി (ഐഎഎ) ചൊവ്വാഴ്ച യിസ്രായേല്‍ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ ഡാറ്റാബേസിന്റെ സമാരംഭം പ്രഖ്യാപിച്ചു.

ഇതോടെ യിസ്രായേല്‍ എന്ന വാഗ്ദത്ത ദേശം അതിന്റെ ചരിത്രം ഉറങ്ങുന്ന ഭൂതകാലത്തിന്റെ നിലവറകള്‍ ലോകത്തിനു മുമ്പില്‍ തുറന്നുകൊടുത്തു.

3.9 ദശലക്ഷത്തിലധികം രേഖകള്‍, ഏകദേശം ഒരു ദശലക്ഷത്തിലധികം പുരാവസ്തുക്കള്‍, 1.2 ദശലക്ഷത്തിലധികം ചിത്രങ്ങള്‍, ഭൂമിയിലുടനീളം നടത്തിയ ഖനനങ്ങളുടെയും കണ്ടെത്തലുകളുടെയും 15,000 ത്തിലധികം 3ഡി മോഡലുകള്‍ എന്നിവ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന സൌജന്യ ഡിജിറ്റല്‍ പ്ളാറ്റ്ഫോമാണിത്.

ഈ പദ്ധതി ആദ്യമായി മുഴുവന്‍ മേഖലകളുടെയും ഒരു യഥാര്‍ത്ഥ വീക്ഷണം സമൂഹത്തിനു നല്‍കുന്നു. ഐഎഎയുടെ പ്രധാന ശാസ്ത്രജ്ഞനായ ഡോ. ഡെബോറ സിന്‍ഡ് ഹൌസ് പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഖനനം ചെയ്തിട്ടുള്ള രാജ്യമാണ് യിസ്രായേല്‍. കൂടാതെ ഈ വലിയ ഡേറ്റാ ശേഖരം ഇപ്പോള്‍ ഇവിടെയും വിദേശത്തുമുള്ള ഗവേഷകര്‍ക്ക് എളുപ്പത്തില്‍ അക്സസ് ചെയ്യാന്‍ കഴിയും.

ഇതുവരെ ഇത്തരത്തിലുള്ള വിവരങ്ങള്‍ക്കായി തിരഞ്ഞവര്‍ക്ക് മാസങ്ങളോളം ഞങ്ങളുടെ ആര്‍ക്കൈവുകളില്‍ ഇരിക്കേണ്ടി വരുമായിരുന്നു.

അദ്ദേഹം വിശദീകരിച്ചു. പണ്ഡിതന്മാര്‍ക്കും പുരാവസ്തു ശാസ്ത്രത്തില്‍ അഭിനിവേശമുള്ള ആളുകള്‍ക്കുമൊപ്പം, വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം പ്രത്യേകിച്ച് 3ഡി മോഡലുകള്‍ ഉപയോഗിച്ച് ഡേറ്റാബേസ് ഉപയോഗിക്കുന്നതില്‍നിന്ന് അദ്ധ്യാപകര്‍ക്ക് ശരിക്കും പ്രയോജനം ലഭിക്കും.

ഐഎഎയുടെ ടെക്നോളജി വിഭാഗം മേധാവി ആല്‍ബി മാല്‍ക്ക വിശദീകരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.