ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു

ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു

Breaking News Europe Top News

ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു

ബ്രസീലിലെ ആമസോണ്‍ മേഖലയിലൂടെ സുവിശേഷ ദൌത്യങ്ങള്‍ വന്‍പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നു. വിദൂര ഗ്രാമങ്ങളിലേക്ക് വൈദ്യ സഹായം, വിദ്യാഭ്യാസം, സുവിശേഷം എന്നിവ എത്തിക്കുന്നതില്‍ മിഷന്‍ സംഘടനകള്‍ നേതൃത്വം നല്‍കുന്നു. പ്രദേശത്തിന്റെ ആത്മീയ സത്വം പുനര്‍നിര്‍മ്മിക്കുകയും കത്തോലിക്കാ മതത്തില്‍ നിന്നും വന്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇത് രാജ്യത്തിന്റെ മൊത്തം മാറ്റത്തെ ത്വരിതപ്പെടുത്തുന്നു. പ്രൊജക്ട് ആമസോണിന്റെ മിഷണറി ബോട്ട് മാത്രം പ്രതിവര്‍ഷം 100000 ത്തോളം രോഗികളെ ചികിത്സിക്കുന്നു.

ഇത് തദ്ദേശവാസികള്‍ക്കിടിയില്‍ ദ്രുതഗതിയിലുള്ള സഭാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഒരാഴ്ച നീണ്ടുനിന്ന മഴക്കാടുകളിലെ ആഴത്തിലുള്ള പ്രവര്‍ത്തനത്തിനുശേഷം ഏകദേശം 30 ബ്രസീലിയന്‍ സുവിശേഷകര്‍ വീടുകളിലേക്ക് മടങ്ങി.

നീഗ്രോ നദിയിലൂടെ ബോട്ടുകള്‍ നീങ്ങുമ്പോള്‍ അവരുടെ ആവേശം ആകാശത്തോളം ഉയര്‍ന്നു. എല്ലാ മാസവും ബ്രസീലിയന്‍, യു.എസ്. ചര്‍ച്ചുകള്‍ സംഘടിപ്പിക്കുന്ന സമാനമായ സുവിശേഷ മിഷണറി ദൌത്യങ്ങള്‍ ദരിദ്ര ജനങ്ങള്‍ക്ക് വൈദ്യ സഹായം എത്തിക്കുന്നതിനായി നൂറുകണക്കിനു പാസ്റ്റര്‍മാരെയും ഡോക്ടര്‍മാരെയും, ദന്ത ഡോക്ടര്‍മാരെയും അയയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

12 വര്‍ഷത്തിനുശേഷം ജൂണില്‍ ബ്രസീലില്‍ നടന്ന ആദ്യ സെന്‍സസ് പ്രകാരം ആ പ്രദേശത്തിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ സുവിശേഷ വിഹിത ക്രിസ്ത്യാനികള്‍ ഉള്ളത്.

രാജ്യവ്യാപകമായി രാജ്യത്തെ 213 ദശലക്ഷം ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തിലധികം സുവിശേഷ വിഹിതരാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇത് വെറും 9 ശതമാനം മാത്രമായിരുന്നു.

നിരവധി ആമസോണ്‍ സംസ്ഥാനങ്ങളില്‍ സുവിശേഷ വിഹിത സഭക്കാര്‍ ഇപ്പോള്‍ കത്തോലിക്കരേക്കാള്‍ കൂടുതലുണ്ട്. 12 വര്‍ഷത്തിലേറെയായി പ്രൊജക്ട് ആമസോണ്‍ എന്ന മിഷണറി സംഘടന ഏകദേശം 200 മിഷണറിമാരെ ഈ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്.

ഏകദേശം 170 സഭകള്‍ സ്ഥാപിച്ചു. ആത്യന്തിക ലക്ഷ്യം വനമേഖലയില്‍ 1000 മിഷണറിമാര്‍- ഇതാണ് പ്രൊജക്ട് ആമസോണിന്റെ ലക്ഷ്യമെന്ന് മിഷന്‍ ലീഡറിലൊരാളായ ആന്റണി സോറ്റോ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.