ഗലീലിയ കടല്‍വെള്ളം രക്തച്ചുവപ്പായി മാറി; അഭ്യൂഹങ്ങളുടെ തിരമാല സൃഷ്ടിച്ചു

ഗലീലിയ കടല്‍വെള്ളം രക്തച്ചുവപ്പായി മാറി; അഭ്യൂഹങ്ങളുടെ തിരമാല സൃഷ്ടിച്ചു

Asia Breaking News Middle East

ഗലീലിയ കടല്‍വെള്ളം രക്തച്ചുവപ്പായി മാറി; അഭ്യൂഹങ്ങളുടെ തിരമാല സൃഷ്ടിച്ചു
ഈ മാസം ആദ്യം ബൈബിള്‍ ചരിത്രപ്രാധാന്യമുള്ള ഗലീലിയ കടലില്‍ വെള്ളം രക്തച്ചുവപ്പായി മാറിയത് യിസ്രായേലികളെയും സന്ദര്‍ശകരെയും ഒരുപോലെ അമ്പരപ്പിച്ചു.

ഈ പ്രതിഭാസം ലോകമെമ്പാടുമുള്ള യഹൂദ-ക്രൈസ്തവ വിശ്വാസികളെ ഭയത്തിന്റെയും വിസ്മയത്തിന്റെയും ഊഹാപോഹങ്ങളുടെയും തിരമാലകള്‍ സൃഷ്ടിച്ചു.

യിസ്രായേലിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകത്തിന്റെ ചുവപ്പു നിറത്തിലുള്ള പരിവര്‍ത്തനം ബൈബിളില്‍ പുറപ്പാട് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ഈജിപ്റ്റിലെ 10 ബാധകളില്‍ ആദ്യത്തേതായ വെള്ളം രക്തമായി എന്ന ദൈവ പ്രവര്‍ത്തിയോട് പലരും സദൃശ്യമാക്കി.

രക്ത-ചുവപ്പ് വെള്ളത്തിന്റെ ചിത്രങ്ങളും വീഡിയോകളും ലോകമെമ്പാടും പ്രചരിച്ചതോടെ അന്ത്യകാല ലക്ഷണത്തിന്റെ അടയാളമായും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. ഈ പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രീയ വിശദീകരണം നല്‍കി യിസ്രായേലി പരിസ്ഥിതി ഉദ്യോഗസ്ഥര്‍ ഓഗസ്റ്റ് 4-ന് ഒരു പ്രസ്താവന പുറത്തിറക്കി.

ബോട്ടിയോ ക്രാക്കസ് ബ്രൌണി എന്ന പച്ച മൈക്രോ ആല്‍ഗകളുടെ പൂവിടലാണ് ചുവപ്പ് വെളളത്തിനു കാരണമെന്ന് സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള ശുദ്ധജലത്തിലും ഉപ്പു വെള്ള അന്തരീക്ഷത്തിലും കാണപ്പെടുന്ന ഈ ഇനം തീവ്രമായ സൂര്യപ്രകാശം പതിക്കുമ്പോള്‍ ഭാഗിക ചുവന്ന പിഗ്മെന്റ് ഉല്‍പ്പാദിപ്പിക്കുന്നു.

ഈ ആല്‍ഗകളുടെ പിഗ്മെന്റ് നിരുപദ്രവകരമാണെന്നും സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ ആരോഗ്യപരമായി അപകടങ്ങളോ പ്രതിപ്രവര്‍ത്തനങ്ങളോ ഉണ്ടാകുന്നില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

പുതിയ നിയമത്തില്‍ ഗലീലിയ കടലിനു വലിയ പ്രാധാന്യമുണ്ട്. യേശു വെള്ളത്തിന്മീതെ നടന്നതും കൊടുങ്കാറ്റിനെ ശാന്തമാക്കിയതും പോലുള്ള ചരിത്ര പ്രാധാന്യങ്ങളുണ്ട്. കൂടാതെ വെളിപ്പാട് പുസ്തകം 8ലും16: 34ലും ഉള്ള മഹാ പ്രവചനവും, മഹാകഷ്ടകാലത്ത് സമുദ്രങ്ങളും നദികളും രക്തംപോലെയാകും എന്ന് വിവരിക്കുന്നു.

എങ്കിലും ഇപ്പോഴത്തെ സംഭവം ആ ഭാഗങ്ങളുടെ നിവൃത്തിയല്ലെങ്കിലും അത് ദൃശ്യപരമായി അവയെ പ്രതിഫലിപ്പിക്കുകയും ആത്മീകമായി വിശ്വാസികളായ നമ്മെ ഓരോരുത്തരെയും വളരെ ജാഗ്രത പാലിക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

മത്തായി 16:3-ല്‍ അന്ത്യകാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ യേശു ജനത്തെ പ്രത്സാഹിപ്പിച്ചു. ഒരു കാര്യം സ്പഷ്ടമാണ് ഇത് അന്ത്യകാലമാണ്. നമ്മുടെ കര്‍ത്താവ് വരാന്‍ സമയമായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.