ഒഡീഷയില്‍ സുവിശേഷ വിരോധികള്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചു

ഒഡീഷയില്‍ സുവിശേഷ വിരോധികള്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചു

Breaking News India

ഒഡീഷയില്‍ സുവിശേഷ വിരോധികള്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചു

ഭുവനേശ്വര്‍: തെക്കന്‍ ഒഡീഷയിലെ മല്‍ക്കാന്‍ ഗിരി ജില്ലയില്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ നൂറുകണക്കിനു വരുന്ന സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചു.

വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എത്തിയ ആള്‍ക്കൂട്ടം മൂന്നു വ്യത്യസ്ത ഗ്രാമങ്ങളിലായി താമസിക്കുന്ന കുടുംബാംഗങ്ങളെയാണ് ആക്രമിച്ചത്.

ഏഴ് പേര്‍ക്ക് തലയ്ക്കു പരിക്കേറ്റതുള്‍പ്പെടെയുള്ള ഗുരുതരമായ പരിക്കുകള്‍ ഏറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു.

ഗ്രാമങ്ങള്‍ വിദൂര പ്രദേശങ്ങളിലായിരുന്നതിനാല്‍ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ വൈകിയിരുന്നു. ഇരകളില്‍ ഒരാള്‍ മല്‍ക്കാന്‍ഗിരിക്കു സമീപം താമസിക്കുന്ന ഒരു പാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റാന്‍ ഒരു വാഹനം അയച്ചു.
ആക്രമണത്തെക്കുറിച്ചു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം.

രാഷ്ട്രീയ ക്രിസ്ത്യന്‍ മോര്‍ച്ച മല്‍ക്കാന്‍ ഗിരി ജില്ലാ ക്രിസ്ത്യന്‍ മഞ്ച്, പ്രോഗ്രസ്സീവ് ക്രിസ്ത്യന്‍ അലയന്‍സ്, കൌണ്‍സില്‍ ഓഫ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഇന്ത്യാ എന്നിവരുള്‍പ്പെടെയുള്ള വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിനിധികള്‍ ആക്രമണത്തിനിരയായവരെ സന്ദര്‍ശിച്ചു.

മതം മാറാനും ഹിന്ദു മതം സ്വീകരിക്കാനും ഹിന്ദു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആളുകളെ ഭീഷണിപ്പെടുത്തുന്നതായും ജന്മനാ ക്രിസ്ത്യാനികളായ പലരും അതിനെ പ്രതിരോധിക്കുന്നതായും രാഷ്ട്രീയ ക്രിസ്ത്യന്‍ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പല്ലാബ് ലിമ പറഞ്ഞു.

ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള സമ്മര്‍ദ്ദത്തിനായി പ്രാദേശിക ഹിന്ദു സംഘടനകള്‍ ശ്രമിക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.