700 തടവുകാര്‍ ജയിലില്‍ സുവിശേഷം കേട്ടു; 400 പേര്‍ രക്ഷിക്കപ്പെട്ടു, 41 പേര്‍ സ്നാനമേറ്റു

700 തടവുകാര്‍ ജയിലില്‍ സുവിശേഷം കേട്ടു; 400 പേര്‍ രക്ഷിക്കപ്പെട്ടു, 41 പേര്‍ സ്നാനമേറ്റു

Breaking News Top News USA

700 തടവുകാര്‍ ജയിലില്‍ സുവിശേഷം കേട്ടു; 400 പേര്‍ രക്ഷിക്കപ്പെട്ടു, 41 പേര്‍ സ്നാനമേറ്റു

ഒക്ളഹോമ: യു.എസിലെ ഒക്ളഹോമയിലെ ഒരു പാസ്റ്ററുടെ ആത്മഭാരത്താല്‍ ഉടലെടുത്ത സുവിശേഷ യോഗത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തില്‍ വലിയ പരിവര്‍ത്തനം നടന്നു.

തുള്‍സയിലെ വിക്ടറി ക്രിസ്ത്യന്‍ സെന്ററിലെ പാസ്റ്റര്‍ പോള്‍ ഡോഗെര്‍ട്ടിയുടെ സുവിശേഷ വേലയില്‍ ആത്മാക്കളെ നേടണം എന്ന ദര്‍ശനത്താല്‍ 32 വോളണ്ടിയര്‍മാരോടൊപ്പം പ്രവര്‍ത്തിച്ചതാണ് ആത്മീയ പരിവര്‍ത്തനത്തിനു വഴിയൊരുക്കിയത്.

ഒക്ളഹോമ ഗവര്‍ണറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ബ്രയാന്‍ ബോബെക്കിന്റെ പിന്തുണയോടെ ജൂണ്‍ 23-ന് ഒക്ളഹോമയിലെ ഡോളിയിലുള്ള ജോണ്‍എക്ലിലി ജയിലില്‍ പാസ്റ്റര്‍ ഡോഗെര്‍ട്ടിയും സഹപ്രവര്‍ത്തകരും എത്തി.

തടവുകാരില്‍ നൂറുപേരെങ്കിലും ഒത്തുകൂടുമെന്നാണ് മനസ്സില്‍ കണ്ടത്. ജയില്‍ മുറ്റത്ത് ഒരു സുവിശേഷ യോഗത്തിനുള്ള ക്രമീകരണമൊരുക്കി. തടവുകാര്‍ കേള്‍ക്കാന്‍ വന്നു. മൊത്തം 751 പേര്‍ എത്തി.

തടവുകാര്‍ യൂണീഫോമില്‍ ഓരോരുത്തരായി ജയില്‍മുറ്റത്തേക്ക് കര്‍ത്താവിന്റെ സന്നിധിയിലേക്ക് കടന്നുവന്നപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞെന്നും സുവിശേഷം അവരോട് ശക്തമായി പ്രസംഗിക്കുകയും അവരില്‍ വലിയൊരു കൂട്ടത്തിനു അനുതാപവും മാനസാന്തരവും ഉണ്ടാവുകയും ചെയ്തു.

പ്രസംഗത്തിന്റെ ഒടുവില്‍ ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ എത്ര പേര്‍ സമര്‍പ്പിക്കും എന്ന് ആഹ്വാനം ചെയ്തപ്പോള്‍ നാനൂറിലധികം പേര്‍ അനുകൂലമായി പ്രതികരിക്കുകയുണ്ടായി.

അവര്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയുണ്ടായി. ഇതില്‍ 41 പേര്‍ അതേ ദിവസം ജലസ്നാനമേറ്റു ക്രിസ്തുവിനോടുകൂടെ ചേരുകയുണ്ടായി.

സ്നാനത്തിനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിരുന്നു. 700 പേര്‍ക്ക് ബൈബിള്‍ വിതരണം ചെയ്യുകയും 1300 ബൈബിള്‍ പഠന പുസ്തകങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി എന്ന് പാസ്റ്റര്‍ ഡോഗെര്‍ട്ടി മാദ്ധ്യമങ്ങളോടു പറഞ്ഞു.

പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷണവും നല്‍കി. കഴിഞ്ഞ 10 വര്‍ഷമായി നഗരത്തിലെ വിക്ടറി ക്രിസ്ത്യന്‍ സെന്ററിലെ സഭാ ശുശ്രൂഷകനാണ് പാസ്റ്റര്‍ ഡോഗെര്‍ട്ടി.

ഏഴായിരിത്തിലധികം വിശ്വാസികള്‍ ഇവിടെ കര്‍ത്താവിനെ ആരാധിക്കുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.