സെപ്റ്റംബര്‍ 12 ബൈബിള്‍ ദിനം ആക്കുന്ന ഒരു പ്രമേയത്തിനനുയു.എസ്. സ്റ്റേറ്റ് ഒരുങ്ങുന്നു

സെപ്റ്റംബര്‍ 12 ബൈബിള്‍ ദിനം ആക്കുന്ന ഒരു പ്രമേയത്തിനനുയു.എസ്. സ്റ്റേറ്റ് ഒരുങ്ങുന്നു

Breaking News USA

സെപ്റ്റംബര്‍ 12 ബൈബിള്‍ ദിനം ആക്കുന്ന ഒരു പ്രമേയത്തിനനുയു.എസ്. സ്റ്റേറ്റ് ഒരുങ്ങുന്നു

യു.എസിലെ പെന്‍സില്‍വാനിയ സംസ്ഥാനത്ത് സെപ്റ്റംബര്‍ 12 സംസ്ഥാന ബൈബിള്‍ ദിനം ആക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു.

ഈ തിയതിക്ക് ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുണ്ട്. 1782 സെപ്റ്റംബര്‍ 12ന് അമേരിക്കന്‍ വിപ്ളവ യുദ്ധ കാലത്ത് ഫിലാഡല്‍ഫിയയില്‍ യോഗം ചേര്‍ന്ന യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസ് അമേരിക്കയില്‍ അച്ചടിച്ച ആദ്യത്തെ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് ഭാഷാ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കി.

വിപ്ളവത്തിന്റെ ബൈബിള്‍ എന്നു അറിയപ്പെടുന്ന ഐറ്റ്കെന്‍ ബൈബിള്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് നിയമ നിര്‍മ്മാതാവായ സെഫാനി ബോറോവിച്ച് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന ആശയങ്ങളെ ബന്ധിപ്പിക്കുന്ന അമേരിക്കന്‍ ചരിത്രത്തിലെ ഒരു അഗാധമായ നിമിഷമാണിത്. ബോറോവിച്ച് പറഞ്ഞു.

മതഗ്രന്ഥം എന്ന നിലയില്‍ മാത്രമല്ല അമേരിക്കക്കാര്‍ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടി പോരാടിയിരുന്ന ഒരു കാലഘട്ടത്തിലെ ദേശീയ സ്ഥിരോത്സാഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് ഈ ബൈബിള്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.

ബൈബിളിന്റെ പ്രസിദ്ധീകരണത്തിലും സംരക്ഷണത്തിലും പെന്‍സില്‍വാനിയ വഹിച്ച ചരിത്രപരമായ പങ്കിനെ ഇത് ആദരിക്കുകയും ചെയ്യപ്പെടും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.