ഭക്ഷണ ശൈലി: യു.എസിലെ 40 ശതമനാനം കുട്ടികള്‍ക്കും ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ടെന്നു റിപ്പോര്‍ട്ട്

ഭക്ഷണ ശൈലി: യു.എസിലെ 40 ശതമനാനം കുട്ടികള്‍ക്കും ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ടെന്നു റിപ്പോര്‍ട്ട്

Breaking News Health USA

ഭക്ഷണ ശൈലി: യു.എസിലെ 40 ശതമനാനം കുട്ടികള്‍ക്കും ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ടെന്നു റിപ്പോര്‍ട്ട്

മെയ്ക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കുട്ടിക്കാലത്ത് വിട്ടുമാറാത്ത രോഗ പകര്‍ച്ചവ്യാധിയെ കീടനാശിനികള്‍, ഭക്ഷ്യ അഡിറ്റീവുകള്‍, ആരോഗ്യ നിയന്ത്രണങ്ങളില്‍ അനാവശ്യമായ കോര്‍പ്പറേറ്റ് സ്വാധീനം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഭക്ഷണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഫാര്‍മസ്യൂട്ടിക്കല്‍ പരീക്ഷണങ്ങളും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എംഎഎച്ച് എ കമ്മീഷന്‍ അംഗവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ജയ് ഭട്ടാചാര്യ പറയുന്നത്: ഒരു തരത്തിലും അമേരിക്കന്‍ കര്‍ഷകര്‍ക്കോ വ്യവസായത്തിനോ നേരെയുള്ള ആക്രമണമല്ല, ഇത് മികച്ച ഉത്തരങ്ങള്‍ നേടാനുള്ള പ്രതിബദ്ധതയാണ്.

മികച്ച ശാസ്ത്രം, അതുവഴി ആളുകളെ ശരിയായ കാര്യം ചെയ്യാന്‍ പ്രാപ്തരാക്കാന്‍ നമുക്ക് കഴിയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലെ 73 ദശലക്ഷം കുട്ടികളില്‍ 40 ശതമാനത്തിലധികം പേര്‍ക്കും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ആസ്ത്മ, ഭക്ഷണ അലര്‍ജികള്‍, മാനസിക രോഗങ്ങള്‍ തുടങ്ങി ഒരു വിട്ടുമാറാത്ത ആരോഗ്യ പ്രശ്നമെങ്കിലും ഉണ്ട്.

1987-നും 2014-നും ഇടയില്‍ യു.എസിലെ കുട്ടികള്‍ക്കുള്ള ആന്റി ഡിപ്രസന്റ് കുറിപ്പടികള്‍ 1400 ശതമാനം വര്‍ദ്ധിച്ചു.

വ്യാപകമായ വിട്ടുമാറാത്ത സമ്മര്‍ദ്ദവും ശാരീരിക നിഷ്ക്രിയത്വവും അമിതമായ വൈദ്യ ചികിത്സയും , അല്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളും ചേര്‍ന്ന് അമേരിക്കന്‍ കൌമാരക്കാരില്‍ ഇതുവരെയില്ലാത്ത വിധം ഉയര്‍ന്ന തോതിലുള്ള വിട്ടുമാറാത്ത രോഗനിരക്കിനനു കാരണമായിട്ടുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.