ചീര കഴിച്ചാല്‍ തടിയും ബി.പി.യും കുറയുമെന്നു പഠനം
ലൂസിയാന: വിശപ്പും തടിയും, രക്തസമ്മര്‍ദ്ദവുമൊക്കെ കുറയ്ക്കുവാനുള്ള മാന്ത്രിക സിദ്ധി ചീരയ്ക്കുണ്ടെന്നു പുതിയ കണ്ടെത്തല്‍ .
ലൂസിയാനയിലെ പെനിങ്ടണ്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ചീരയുടെ സവിശേഷ ഗുണം കണ്ടെത്തിയത്. ഭക്ഷണത്തിലെ കൊഴുപ്പിന്റെ ദഹനവേഗം കുറയ്ക്കുന്ന ചീരയിലെ സംയുക്തമാണ് ഇതിനു കാരണം. വയറു നിറഞ്ഞ അനുഭവം പ്രദാനം ചെയ്യുന്ന, ചീരയിലടങ്ങിയ തൈലക്കോയ്ഡ് എന്ന വസ്തുവാണ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.
വിശപ്പ് കുറയ്ക്കുകയും ഉപ്പടങ്ങിയ ഭക്ഷ്യ സാധങ്ങളോടുള്ള താല്‍പ്പര്യം കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ ചീര കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും തടിയും കുറയ്ക്കുവാന്‍ സഹായകരമാകുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ ഫ്രാങ്ക് എല്ഗ്രീന്വേ അഭിപ്രായപ്പെടുന്നു.
30 സ്ത്രീകള്‍ക്കും 30 പുരുഷന്മാര്ക്കും ചീര നല്കി നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍ . ചീര കഴിച്ചശേഷം സ്ത്രീകളില്‍ മധുരത്തോടുള്ള താല്‍പ്പര്യം കുറയുന്നതായി മറ്റൊരു ഗവേഷണത്തില്‍ തെളിഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

