ഭൂമിയുടെ അകക്കാമ്പില്‍നിന്ന് സ്വര്‍ണ്ണവും വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് തള്ളുന്നുവെന്ന് ഗവേഷകര്‍
ഭൂമിയുടെ അകക്കാമ്പില്‍നിന്ന് സ്വര്‍ണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് തള്ളുന്നതായി ഗവേഷകരുടെ കണ്ടെത്തല്‍.
അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്കിടെയാണ് ഇത്തരത്തില്‍ ലോഹങ്ങള്‍ പുറത്തേക്ക് തള്ളപ്പെടുന്നത്. നോംട്ടിംഗന്‍ സര്‍വ്വകലാശാലയിലെ ഗവേഷക വിഭാഗം ഹവായി ദ്വീപിലെ അഗ്നിപര്‍വ്വത പാറകളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
450 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി രൂപപ്പെട്ടതു മുതല്‍ സ്വര്‍ണ്ണം, റുഥീനിയം പോലുള്ള വിലയേറിയ ലോഹങ്ങളുടെയും 99.99 ശതമാനത്തിലധികം ഭൂമിക്കടിയില്‍ 3000 കിലോമീറ്റര്‍ കട്ടിയുള്ള പാറയ്ക്കടിയില്‍ മറഞ്ഞിരിക്കുകയാണെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
സൂഷ്മ മൂലകങ്ങള്‍ കണ്ടെത്തുന്നതിനു നൂതന ഐസോടോപിക് വിശകലന സാങ്കേതിക വിദ്യകളാണ് ഗവേഷക സംഘം ഉപയോഗിച്ചത്.
അസാധാരണമായി ഉയര്‍ന്ന അളവില്‍ ഒരു പ്രത്യേക റുഫേനിക ഐസോടോപ് കണ്ടെത്തി. ഇത് ഭൂമിയുടെ അകക്കാമ്പില്‍ അതിന്റെ ആവരണത്തേക്കാള്‍ കൂടുതലായി കാണപ്പെടുന്നു.
ലാവ പദാര്‍ത്ഥം ഗ്രഹത്തിന്റെ ഉള്ളില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് സൂചിപ്പിക്കുന്നത്. ആദ്യ ഫലങ്ങളില്‍നിന്ന് തന്നെ കണ്ടെത്തിയത് സ്വര്‍ണ്ണമായെന്ന് വ്യക്തമായെന്ന് ഗവേഷകര്‍ പറഞ്ഞു.
സ്വര്‍ണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉള്‍പ്പെടെയുള്ള അകക്കാമ്പില്‍നിന്നുള്ള വസ്തുക്കള്‍ ഭൂമിയുടെ ആവരണത്തിലേക്ക് പുറന്തള്ളപ്പെടുന്നുണ്ടെന്ന് അതിലൂടെ സ്ഥിരീകരിച്ചെന്നും ഗവേഷകര്‍ പറയുന്നു.

