ജീവനുള്ള മനുഷ്യനു ചുറ്റും ഒരു പ്രകാശം ഉണ്ട്; മരിക്കുന്നതോടെ അത് ഇല്ലാതാകും ഗവേഷകര്‍

ജീവനുള്ള മനുഷ്യനു ചുറ്റും ഒരു പ്രകാശം ഉണ്ട്; മരിക്കുന്നതോടെ അത് ഇല്ലാതാകും ഗവേഷകര്‍

Breaking News Health

ജീവനുള്ള മനുഷ്യനു ചുറ്റും ഒരു പ്രകാശം ഉണ്ട്; മരിക്കുന്നതോടെ അത് ഇല്ലാതാകും ഗവേഷകര്‍

ജീവനുള്ള എല്ലാ വസ്തുക്കള്‍ക്കും ഒരു പ്രത്യേക തിളക്കമുണ്ടെന്നും മരണത്തോടെ അത് ഇല്ലാതാകുമെന്നും കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്ര ഗവേഷകര്‍.

കാനഡയിലെ കാല്‍ഗറി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത്തരം ഒരു കണ്ടെത്തലിനു പിന്നില്‍. ശാസ്ത്രീയമായ അടിത്തറയുടെ പിന്‍ബലത്തിലാണ് വിശദീകരണം. അള്‍ട്രാ റീക്ക് ഫോട്ടോണ്‍ (യുപിഇ) എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.

പ്രകാശത്തിന്റെയും മറ്റ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളുടെയും അടിസ്ഥാന കണികയാണ് ഫോട്ടോണ്‍ എന്നത്. അതായത് വെളിച്ചത്തിന്റെ ഏറ്റവും ചെറിയ പാക്കറ്റുകള്‍ എന്ന് ഇവയെ വിശേഷിപ്പിക്കാം.

ജീവനുള്ള വസ്തുക്കള്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ആ രാസ പ്രവര്‍ത്തനങ്ങളുടെ ഫലമായി വളരെ നേരിയ തോതില്‍ ഫോട്ടോണുകള്‍ പുറത്തേക്കു വിടുന്നുവെന്നാണ് കണ്ടെത്തല്‍.

ഇതിന്റെ ഫലമായി ജീവശരീരത്തിനു ചുറ്റും വളരെ നേരിയ അളവിലുള്ള ഒരു തിളക്കമുണ്ടാകുന്നു. ഇത് ജീവനുള്ള എല്ലാ വസ്തുക്കളിലും കാണാന്‍ സാധിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ജീവശരീരത്തിന്റെ അടിസ്ഥാന ഘടകമാണ് കോശങ്ങള്‍.

കോശങ്ങിലെ ഊര്‍ജ്ജോല്പാദന സംഭരണ വിതരണ കേന്ദ്രങ്ങളാണ് മെറ്റോകോണ്‍ഡ്രിയ. നമ്മുടെ ഭക്ഷണത്തിലെ പഞ്ചസാരയെ ഓക്സിഡേറ്റീവ് മെറ്റബോളിസത്തിലൂടെ ഊര്‍ജ്ജമാക്കി സംഭരിക്കുകയാണിവിടെ.

ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, തന്മാത്രകള്‍ക്ക് ഊര്‍ജ്ജം നേടുകയും നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് കുറച്ചു ഫോട്ടോണുകള്‍ പുറത്തു വിടുന്നു. ഇതാണ് ജീവനുള്ളവയ്ക്ക് തിളക്കം നല്‍കുന്നത്.

വളരെ നേര്‍ത്തതാണ് ഈ പ്രകാശം. 200 മുതല്‍ 1000 നാനോമീറ്റര്‍ വരെയുള്ള സ്പെക്ട്രല്‍ പരിധിയിലാണിത്. നേരത്തെയുള്ള പല ഗവേഷകര്‍ക്കും ഇത് തെളിയിക്കാനായിട്ടില്ലായിരുന്നു.

ഡോ. ഡാനിയേല്‍ ബ്ളോക്കിന്റെ നേതൃത്വത്തിലുള്ള സംഘം എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് തെളിയിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.