സൈനികര്‍ക്കായി ഓസ്ട്രേലിയന്‍ പ്രതിരോധ സേന പുതിയ ബൈബിള്‍ പതിപ്പ് പുറത്തിറക്കി
കാന്‍ബറ: രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം ഓസ്ട്രേലിയന്‍ പ്രതിരോധസേന (എഡിഎഫ്) പുതിയ ഇന്റര്‍നാഷണല്‍ പതിപ്പ് (എന്‍ഐവി) ബൈബിളിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.
ബൈബിള്‍ സൊസൈറ്റി ഓസ്ട്രേലിയായിലെ ടീന കിംഗ് പ്രതിരോധ സേനാ മേധാവിയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്ത മേജര്‍ ജനറല്‍ ന്യൂ ഗ്രഹാമിന് പുതിയ ബൈബിള്‍ സമ്മാനിച്ചു.
പ്രതിരോധ സേനയില്‍ പൊതുജനങ്ങളുടെ തുടര്‍ച്ചയായ പിന്തുണ ഞങ്ങള്‍ അംഗീകരിക്കുന്നു. ഇന്ന് ബൈബിള്‍ സൊസൈറ്റി വാളണ്ടിയര്‍മാരുടെ ത്യാഗം അതിന്റെ മറ്റൊരു ഉദാഹരണമാണ്. ഗ്രഹാം പറഞ്ഞു.
നമ്മുടെ എല്ലാ സൈനികര്‍ക്കും നാവികര്‍ക്കും വൈമാനികര്‍ക്കും ലഭ്യമാകുന്നതും പ്രസക്തവുമായ ഒരു ബൈബിള്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
നാവികസേന, കരസേന, വ്യോമോസേന എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കായി സന്ദര്‍ഭോചിതമായി പ്രസക്തമായ പ്രാര്‍ത്ഥനകള്‍ പോലുള്ള എഡിഎഫ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഉള്ളടക്കം പുതിയ പതിപ്പില്‍ ഉള്‍പ്പെടുന്നു. 2005-ലായിരുന്നു ഇതിനു മുമ്പ് പുറത്തിറക്കിയ പതിപ്പ്.
ഒന്നാം ലോകമഹായുദ്ധകാലത്തെ ഒരു സൈനികനായിരുന്ന ലാന്‍സ് കോര്‍പ്പറല്‍ ഫിലിപ്പ് ഡേവിസിന്റെ ജീവന്‍ രക്ഷിച്ച ബൈബിളും പ്രദര്‍ശിപ്പിച്ച ഒരു ചരിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു.
ബെല്‍ജിയത്തിലെ യെപ്രാസ്സിനടുത്തുള്ള മെസ്സിനസ് റിഡ്ജില്‍ രണ്ട് ബോംബ് ഷെല്ലുകള്‍ പൊട്ടിത്തെറിച്ചു. ഒരു സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മറ്റ് രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ സമയം ഡേവിഡ് തന്റെ സോള്‍ജിയേഴ്സ് ബൈബിള്‍ അദ്ദേഹത്തിന്റെ നെഞ്ചിലെ ജാക്കറ്റില്‍ സൂക്ഷിച്ചിരുന്നു. ഹൃദയത്തില്‍ പതിക്കേണ്ട ഷെല്ലുകളാണ് ബൈബിളില്‍ തട്ടിയത്. കേടുപാടുകള്‍ സംഭവിക്കാതെ തന്നെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

