ക്രിസ്ത്യന്‍ സൈറ്റില്‍ പുരാതന യഹൂദ മെനോറ കണ്ടെത്തി
യെരുശലേം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി യെരുശലേമിന് പുറത്ത് കണ്ടെത്തിയ ഒരു അമൂല്യമായ പുരാവസ്തു ശ്രദ്ധേയമാകുന്നു.
പഴയ ബൈസന്റൈന്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ സ്ഥലത്ത് 1500 വര്‍ഷം പഴക്കമുള്ള അലങ്കരിച്ച ചുണ്ണാമ്പു കല്ലില്‍ തീര്‍ത്ത യഹൂദ ഐക്കണിക് ചിഹ്നമായ മെനോറ ( 7 ശാഖകളുള്ള മെഴുകുതിരി) ബൈസൈന്റൈന്‍ കാലഘട്ടത്തിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്കു സമീപമുള്ള കെട്ടിടത്തിന്റെ തറയിലാണ് ഈ പുരാവസ്തു കണ്ടെത്തിയതെന്ന് ഇവിടെ ഖനനം നടത്തുന്ന യിസ്രായേലി പുരാവസ്തു വകുപ്പിലെ ഖനന ഡയറക്ടര്‍ ഡോ. ഉസി ആഡ് പറഞ്ഞു.
ഈ സ്ഥലത്തെ ഈ ഗുണനിലവാരുമുള്ള മറ്റ് സമാന വസ്തുക്കള്‍ ഞങ്ങളുടെ പക്കലില്ല. അത് അവിടെ എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് പൊതുവേ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
യഹൂദ, ബൈസന്റൈന്‍, ക്രിസ്ത്യന്‍ സ്ഥലത്ത് ഒരു മെനോറ വന്നത് എങ്ങനെയെന്ന് സ്വാഭാവികമായി ചിന്തിക്കും. ഇത് ഒരു പ്രത്യേക തലസ്ഥാനമാണ്.
ടെമ്പിള്‍ മെഴുകുതിരിയുടെ മാതൃകയിലുള്ള മെനോറകള്‍ സാധാരണയായി സിന്നഗോഗുകളില്‍ കാണാറുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഈ സ്ഥലത്ത് ഒരു സിന്നഗോഗിന്റെ തെളിവില്ലാത്തതിനാല്‍ ഈ മെനോറ മറ്റൊരു ഉപയോഗത്തിനായി ഉപയോഗിച്ചിരിക്കാമെന്ന് അവര്‍ കരുതുന്നു.
ഇതു നിര്‍മ്മിച്ച ചുണ്ണാമ്പു കല്ലിന്റെ തരം അനുസരിച്ച് ഇത് ഇവിടെത്തന്നെ നിര്‍മ്മിച്ചതായിരിക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

