ദിവസവും മൂടിപ്പുതച്ചു കിടക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന് വിദഗ്ദ്ധര്‍

ദിവസവും മൂടിപ്പുതച്ചു കിടക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന് വിദഗ്ദ്ധര്‍

Health

ദിവസവും മൂടിപ്പുതച്ചു കിടക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന് വിദഗ്ദ്ധര്‍

നന്നായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നന്നായി ഉറങ്ങിയെങ്കില്‍ മാത്രമേ അടുത്ത ദിവസം ഉന്മേഷത്തോടെ ഉണര്‍ന്ന് മുഴുവന്‍ സമയം ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനും കഴിയു.

ഉറങ്ങുന്നതു നല്ലതാണ്. പക്ഷെ ചിലര്‍ സദാസമയും മൂടിപ്പുതച്ചു കിടക്കുന്നവരാണ്. ഏതു കാലാവസ്ഥയിലായാലും തലയിലൂടെ മൂടിപ്പുതച്ചു കിടക്കുന്നവരാണ് ഇത്തരക്കാറിലധികവും ഈ ശീലം നല്ലതല്ല. മറിച്ച് അപകടകരമാണ്.

മൂടിപ്പുതച്ചു കിടന്നാല്‍ ശരീരത്തില്‍ കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് എത്തുന്നുവെന്നാണ് പറയുന്നത്. തലയിലൂടെ മൂടിപ്പുതച്ചു കിടക്കുമ്പോള്‍ നാം പുറത്തുവിടുന്ന കാര്‍ബണ്‍ഡൈഓക്സൈഡ് അതിനുള്ളില്‍ത്തന്നെ തങ്ങിനില്‍ക്കും.

വീണ്ടും നാം ശ്വസിക്കുമ്പോള്‍ ഈ കാര്‍ബണ്‍ഡൈഓക്സൈഡാണ് ശരീരത്തിനുള്ളിലേക്ക് കടക്കുന്നത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വളരെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ക്രമേണ ഓര്‍മ്മക്കുറവിനു കാരണമാകും. അതിനാല്‍ മൂടിപ്പുതച്ചു കിടക്കാതിരിക്കാന്‍ ശ്രമിക്കുക. കൂടാതെ കിടക്കുമ്പോള്‍ എപ്പോഴും കിടക്കയുടെ ഇടതുവശം ചെരിഞ്ഞു കിടക്കാന്‍ ശ്രമിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.