അറബികള്‍ യിസ്രായേലിനെ അംഗീകരിച്ചാല്‍ ജൂണില്‍ പലസ്തീനെ അംഗീകരിക്കാമെന്ന് ഫ്രാന്‍സ്

അറബികള്‍ യിസ്രായേലിനെ അംഗീകരിച്ചാല്‍ ജൂണില്‍ പലസ്തീനെ അംഗീകരിക്കാമെന്ന് ഫ്രാന്‍സ്

Breaking News Europe Middle East

അറബികള്‍ യിസ്രായേലിനെ അംഗീകരിച്ചാല്‍ ജൂണില്‍ പലസ്തീനെ അംഗീകരിക്കാമെന്ന് ഫ്രാന്‍സ്

പാരീസ്: മദ്ധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായുള്ള ഒരു പാത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ നിര്‍ദ്ദേശിച്ചു. മദ്ധ്യപൂര്‍വ്വ ദേശത്തെ രാജ്യങ്ങള്‍ യിസ്രായേല്‍ രാഷ്ട്രത്തെ അംഗീകരിച്ചാല്‍ ജൂണില്‍ തന്റെ രാജ്യത്തിനു ഒരു പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ കഴിയുമെന്ന് മക്രോണ്‍ പറഞ്ഞു.

നമ്മള്‍ അംഗീകാരത്തിലേക്ക് നീങ്ങണം, വരും മാസങ്ങളില്‍ നമ്മള്‍ അങ്ങനെ ചെയ്യും. ഈ ആഴ്ച ഈജിപ്റ്റ് സന്ദര്‍ശിച്ച മാക്രോണ്‍ ഒരു മാദ്ധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ജൂണില്‍ സൌദി അറേബ്യയുമായി ചേര്‍ന്ന് നടക്കുന്ന ഈ സമ്മേളനത്തിന് നേതൃത്വം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

അവിടെ നിരവധി കക്ഷികള്‍ (പലസ്തീന്‍ രാഷ്ട്രത്തിന്റെ) പരസ്പരം അംഗീകാരം തേടുന്നതിനുള്ള ഈ നീക്കത്തിനു അന്തിമ രൂപം നല്‍കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യിസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായി ജൂണില്‍ ന്യുയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ തനിക്ക് ഈ നീക്കം നടത്താമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

അത്തരമൊരു അംഗീകാരം ഫ്രാന്‍സിന് യിസ്രായേലിന്റെ നിലനില്‍പ്പിനുള്ള അവകാശം നിഷേധിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ വ്യക്തത പുലര്‍ത്താന്‍ സഹായിക്കും, ഇറാന്റെ കാര്യത്തിലും അങ്ങനെതന്നെ.

കൂടാതെ മേഖലയിലെ കൂട്ടായ സുരക്ഷയ്ക്കായി സ്വയം പ്രതിജ്ഞാബദ്ധരാകാനും കഴിയും. അദ്ദേഹം വിശദീകരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.