ഇടിമിന്നല്‍ രണ്ടു മണിക്കൂര്‍ മുമ്പ് അറിയാന്‍ സംവിധാനമൊരുക്കി ഐഎസ്ആര്‍ഒ

ഇടിമിന്നല്‍ രണ്ടു മണിക്കൂര്‍ മുമ്പ് അറിയാന്‍ സംവിധാനമൊരുക്കി ഐഎസ്ആര്‍ഒ

Breaking News Health

ഇടിമിന്നല്‍ രണ്ടു മണിക്കൂര്‍ മുമ്പ് അറിയാന്‍ സംവിധാനമൊരുക്കി ഐഎസ്ആര്‍ഒ

അപ്രതീക്ഷിതമായി സംഭവിക്കുന്ന ഏറ്റവും വിനാശകരമായ ഒരു പ്രകൃതി ദുരന്തമാണ് ഇടിമിന്നല്‍.

ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത് രണ്ടായിരത്തിലധികം ആളുകള്‍ ഇടിമിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്.

മിന്നല്‍ സമയത്ത് ഇവര്‍ കൃഷിയിടങ്ങളില്‍ നിന്നും രക്ഷപെടാനുള്ള സമയം പോലും കിട്ടാറില്ലാതെ വരുന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്.

ഇടിമിന്നലില്‍നിന്നും രക്ഷപെടാനുള്ള പ്രതിവിധിക്കായി ശാസ്ത്രലോകം വര്‍ഷങ്ങളായി ഗവേഷണത്തിലാണ്. ഇപ്പോഴിതാ ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി ഇടിമിന്നല്‍ മുന്നറിയിപ്പുകൂടി നല്‍കാനുള്ള സംവിധാനം വേണമെന്നുള്ള രാജ്യത്തിന്റെ ചിരകാലാഭിലാഷം ഐഎസ്ആര്‍ഒയുടെ ഭാഗമായ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അപഗ്രഥിച്ച് ഇടിമിന്നല്‍ പ്രവചിക്കുന്ന പുതിയ സാങ്കേതിക സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

ഇടിമിന്നല്‍ സംഭവിക്കുന്നതിനു രണ്ടര മണിക്കൂര്‍ മുമ്പ് അറിയാനുള്ള സംവിധാനം ഒരുക്കും. ഇന്ത്യയില്‍ മധ്യേന്ത്യയിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ഇടിമിന്നല്‍ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലൈറ്റിനിംഗ് ഹോട്ട് സ്പോട്ടുകള്‍ എന്നറിയപ്പെടുന്ന ഈ മേഖലകളില്‍ ഐഎസ്ആര്‍ഒയുടെ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.