ക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു; സുവിശേഷം പങ്കുവെച്ചതിനു മാതാപിതാക്കളും ആട്ടിയോടിച്ചു

ക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു; സുവിശേഷം പങ്കുവെച്ചതിനു മാതാപിതാക്കളും ആട്ടിയോടിച്ചു

Africa Breaking News

ക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു; സുവിശേഷം പങ്കുവെച്ചതിനു മാതാപിതാക്കളും ആട്ടിയോടിച്ചു

യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച ഒരു യുവതിക്ക് നഷ്ടമായത് സ്വന്തം കുടുംബവും രക്തബന്ധുക്കളും. എന്നിട്ടും പറയുന്നു ജീവിതത്തില്‍ സമാധാനം ലഭിച്ചു.

കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുകയും ഭീകരരുടെ ആക്രമണങ്ങള്‍ ശക്തമായി നടക്കുകയും ചെയ്യുന്ന സൊമാലിയായിലെ ഒരു വീട്ടമ്മയുടെ അനുഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

ഒരു ക്രിസ്ത്യന്‍ സുവിശേഷ സംഘം സൊമാലിയായിലെ ഗ്രാമത്തില്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ അനന്തര ഫലം കൂടിയാണ് ഇവിടെ സംഭവിച്ചതും.

ലോവര്‍ ജുബ മേഖലയിലെ തബ്ത ഗ്രാമത്തിലൂടെ തന്റെ സഹോദരിയുമായി ക്രിസ്തുവിലുള്ള പുതിയ വിശ്വാസം പങ്കുവെച്ചതിന് മാര്‍ച്ച് 22-ന് ശനിയാഴ്ച 30 കാരിയായ ഫാത്തുമ്മ ഹുസൈനെ മാതാപിതാക്കളും കുടുംബവും ചേര്‍ന്ന് മര്‍ദ്ദിക്കുകയും പിന്നീട് ആട്ടിയോടിക്കുകയും ചെയ്തുവെന്ന് ഒരു സുവിശേഷ സംഘത്തിന്റെ നേതാവ് പറഞ്ഞു.

മാര്‍ച്ച് 15-ന് സുവിശേഷ പ്രചരണാര്‍ത്ഥം ഒരു വീട്ടില്‍ കയറി വൈകുന്നേരം 7.30 വരെ ദിവസേനയുള്ള അവരുടെ റംസാന്‍ സമയം അവസാനിക്കുന്ന സമയം ഹുസൈന അസുഖം ബാധിച്ചതായും ജിന്ന് (ഇസ്ളാമിലെ അദൃശ്യ ശക്തി) അവളെ ശല്യപ്പെടുത്തുന്നതായും സുവിശേഷകരോട് പരാതിപ്പെട്ടു.

അവര്‍ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ശേഷം മറ്റൊരു ഗ്രാമത്തിലേക്കു പോവുകയും ചെയ്തു. മാര്‍ച്ച് 17-ന് ഹുസൈന ടീമിനെ വിളിച്ച് പ്രാര്‍ത്ഥന കഴിഞ്ഞ സമയം മുതല്‍ തന്റെ ഹൃദയത്തില്‍ സമാധാനവും ആശ്വാസവും അനുഭവപ്പെട്ടെന്ന് അറിയിക്കുകയും വീണ്ടും അവരെ തന്റെ ഭവനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അപ്രകാരം അവര്‍ എത്തിയപ്പോള്‍ പ്രതിഫലമായി ഹുസൈന അവര്‍ക്ക് 100 ഡോളര്‍ നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ സുവിശേഷകര്‍ ഇതു നിരസിക്കുകയും രക്ഷ ദൈവം തന്റെ പുത്രനായ ഈസ (യേശുക്രിസ്തു) വഴി സൌജന്യമായി നല്‍കുന്ന സമ്മാനമാണെന്നു പരഞ്ഞു.

ഹുസൈനയെ ആശ്വസിപ്പിച്ചു. അപ്പോള്‍ എന്റെ ശക്തി സ്വീകരിക്കു അതുവഴി മറ്റുള്ളവര്‍ക്കും രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കാന്‍ കഴിയും എന്നു ദൈവം തന്നോടു പറയുന്ന ശബ്ദം കേട്ടതായി ഹുസൈന അവരോടു പറഞ്ഞു. അവര്‍ പ്രാര്‍ത്ഥിച്ചു.

ഈ വിവരം ഹുസൈന തന്റെ ഭര്‍ത്താവ് ഇബ്രാഹിം സുലൈമാനുമായി പങ്കുവെച്ചു. എന്നാല്‍ ഇബ്രാഹിം ഇസ്ളാം മതത്തിനെതിരായ വിശ്വാസത്തില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു ദേഷ്യപ്പെട്ടു. ഈ വിവരം ഹുസൈന തന്റെ മാതാപിതാക്കളെ അറിയിക്കുകയും മാര്‍ച്ച് 20-ന് ഹുസൈനയെ മാതാപിതാക്കളുടെ അടുക്കലേക്കു പറഞ്ഞു വിടുകയും ചെയ്തു.

തങ്ങളുടെ 7,5,3 വയസുള്ള കുട്ടികളെ ഹുസൈനയ്ക്കൊപ്പം വിടാന്‍ അനുവദിച്ചില്ല. നിരാശയോടെ ജന്മ ഭവനത്തിലെത്തിയ ഹുസൈന തനിക്കു ലഭിച്ച പുതിയ അനുഭവവും ദര്‍ശനവും ഒട്ടും മറച്ചുവയ്ക്കാതെ തന്റെ സഹോദരിയോടു പങ്കുവെച്ചു.

ഈ വിവരം പിതാവ് അറിഞ്ഞപ്പോള്‍ ഹുസൈനയെ തിരുത്താന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. തുടര്‍ന്ന് ഹുസൈനയെ പിതാവ് വടികൊണ്ട് അടിക്കാനും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

മൂര്‍ച്ചയുള്ള വാളു കാട്ടി ഹുസൈനയെ ഈ വീട്ടില്‍നിന്നും പുറത്താക്കി. ഹുസൈനയെ എപ്പോള്‍ കണ്ടാലും അടിക്കാനും കൊല്ലാനും ഭര്‍ത്താവിനോടു വിളിച്ചു പറഞ്ഞു. രണ്ടു കുടുംബങ്ങളില്‍നിന്നും പുറത്തായ ഹുസൈന സുവിശേഷ സംഘത്തോടു ബന്ധപ്പെട്ടപ്പോള്‍ അവര്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് ഒരു വീട്ടില്‍ വിശ്വാസികളോടൊപ്പം പാര്‍ക്കുവാന്‍ അവസരം ഒരുക്കി.

എനിക്ക് എന്റെ കുട്ടികളടക്കം കുടുംബം നഷ്ടപ്പെട്ടു. പക്ഷെ ദൈവം എന്റെ ഹൃദയത്തില്‍ സമാധനവും സന്തോഷവും തന്നു. ഹുസൈന സുവിശേഷകരോട് പറഞ്ഞു. ഞാന്‍ ആര്‍ക്കും ഒരു ഭാരമായിത്തീരരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹുസൈനയ്ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.