2024-ല്‍ യിസ്രായേലില്‍ നടന്നത് 111 ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍

2024-ല്‍ യിസ്രായേലില്‍ നടന്നത് 111 ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍

Asia Breaking News Middle East

2024-ല്‍ യിസ്രായേലില്‍ നടന്നത് 111 ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍

യഹൂദ ജനതയുടെ വാഗ്ദത്ത ദേശവും വിശുദ്ധ സ്ഥലവും എന്ന് അറിയപ്പെടുന്ന യിസ്രായേലില്‍ 2024-ല്‍ ക്രിസ്ത്യന്‍ വിരുദ്ധ മത ഭ്രാന്ത് സംബന്ധിച്ച സംഭവങ്ങള്‍ വര്‍ദ്ധിച്ചതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

റോസിംഗ് സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഡയലോഗ് യിസ്രായേലിലും കിഴക്കന്‍ യെരുശലേമിലും ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്ന തലക്കെട്ടിലുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആക്രമണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്നതായി രേഖപ്പെടുത്തുന്നു.

ക്രിസ്ത്യാനികളും യഹൂദരും മുസ്ളീങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന യെരുശലേം ആസ്ഥാനമായുള്ള ഒരു മതാന്തര സംഘടനയാണ് റോസിംഗ് സെന്റര്‍.

വ്യാഴാഴ്ച യെരുശലേമിലെ നോട്രെഡാം ഓഫ് യെരുശലേം സെന്ററില്‍ നടന്ന ഒരു ബ്രീഫിംഗില്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും 2024 ഡിസംബറിലെ ഒരു സര്‍വ്വേയും അവതരിപ്പിച്ചു.

2024-ലെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ 111 കേസുകളില്‍ 46 എണ്ണം ശാരീരിക ആക്രമണങ്ങളായിരുന്നു. അതില്‍ പുരോഹിതന്മാര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും തുപ്പല്‍, കുരുമുളക് സ്പ്രേ അടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

35 എണ്ണം പള്ളി സ്വത്തുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളായിരുന്നു. അതില്‍ ചുവരെഴുത്ത്, തീവെയ്പ്, അല്ലെങ്കില്‍ സ്മാരകങ്ങള്‍ തകര്‍ക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. പൊതു ചിഹ്നങ്ങള്‍ വികൃതമാക്കിയ 14 കേസുകളഴും 13 പീഢന കേസുകള്‍ മതപരമായ വിശ്വാസ ലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത 3 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട് അനുസരിച്ച് കുറ്റവാളികളില്‍ ഭൂരിഭാഗവും തീവ്ര യാഥാസ്ഥികരും, ദേശീയ മത സമൂഗങ്ങളില്‍ പെട്ടവരുമാണ്. 2024 ഡിസംബര്‍ 22-ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം ഏകദേശം 180,300 ക്രിസ്ത്യാനികള്‍ യിസ്രായേലില്‍ താമസിക്കുന്നു.

ഇത് രാജ്യത്തെ ജനസംഖ്യയുടെ 1.8 ശതമാനം ആണ്. യിസ്രായേലി ക്രിസ്ത്യാനികളില്‍ 80 ശതമാനവും അറബ് ക്രിസ്ത്യാനികളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.