ബ്രിട്ടന്‍ ദൈവനിന്ദ നിയമ നിര്‍മ്മാണം നടത്തുമെന്ന് റിപ്പോര്‍ട്ട്; ഭയത്തോടെ ക്രൈസ്തവ സമൂഹം

ബ്രിട്ടന്‍ ദൈവനിന്ദ നിയമ നിര്‍മ്മാണം നടത്തുമെന്ന് റിപ്പോര്‍ട്ട്; ഭയത്തോടെ ക്രൈസ്തവ സമൂഹം

Breaking News Europe

ബ്രിട്ടന്‍ ദൈവനിന്ദ നിയമ നിര്‍മ്മാണം നടത്തുമെന്ന് റിപ്പോര്‍ട്ട്; ഭയത്തോടെ ക്രൈസ്തവ സമൂഹം

ലണ്ടന്‍: ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ബ്രിട്ടന്‍ മുസ്ളീം വിരുദ്ധ വിദ്വേഷം അല്ലെങ്കില്‍ ഇസ്ളാമോഫോബിയയെക്കുറിച്ച് സര്‍ക്കാരിനെ ഉപദേശിക്കുന്ന ഒരു പുതിയ വര്‍ക്കിംഗ് ഗ്രൂപ്പ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കൂടുതല്‍ പരിമിതപ്പെടുത്തുന്ന ദൈവദൂഷണ നിയമനിര്‍മ്മാണത്തിലേക്ക് നയിക്കുമെന്ന് ബ്രിട്ടീഷ് ക്രിസ്ത്യന്‍ നേതാക്കളും രാഷ്ട്രീയക്കാരും ഭയപ്പെടുന്നു.

മുസ്ളീം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്നും നമ്മുടെ സമൂഹത്തില്‍ അതിനു സ്ഥാനമില്ലെന്നും ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി അഞ്ചല റെയ്നര്‍ കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് ബ്രിട്ടന്റെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മറ്റിയുടെ അദ്ധ്യക്ഷനായ ഡേവിഡ് ആള്‍ട്ടണ്‍ രാജ്യത്ത് ദൈവനിന്ദ നിയമങ്ങളുടെ ഒരു സാദൃശ്യം പിന്തുടരുന്നതിനെതിരെ മുന്നറിയിപ്പു നല്‍കി.

ബ്രിട്ടീഷ് നിയമത്തില്‍ ദൈവദൂഷണ നിയമവുമായി സാമ്യമുള്ള എന്തെങ്കിലും ഉള്‍പ്പെടുത്തുന്നതിനു മുമ്പ് യു.കെ. വളരെ ശ്രദ്ധാപൂര്‍വ്വം നീങ്ങണം. ആള്‍ട്ടണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അത്തരം നിയമങ്ങളുള്ള അധികാര പരിധികളില്‍ മറ്റു വിശ്വാസങ്ങളുള്ളവരോ വിശ്വാസമില്ലാത്തവരോ ആയ ആളുകള്‍ക്കെതിരെ അവ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

വധശിക്ഷയും ദീര്‍ഘകാല തടവും ഉള്‍പ്പെടെ പാക്കിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ചുളള പരാമര്‍ശംകൊണ്ട് അദ്ദേഹം പ്രതികരിച്ചു. ഇസ്ളാമിനെതിരെ ദൈവനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളും മറ്റുള്ളവരും വര്‍ഷങ്ങളായി ജയിലുകളില്‍ കിടക്കുന്നു ചിലര്‍ കൊല്ലപ്പെട്ടു.

ബ്രിട്ടനിലും അതിനു പുറത്തും മുസ്ളീങ്ങളല്ലാത്തവരെ പീഢിപ്പിക്കാന്‍ ഇടയാക്കുമെന്ന് ക്രിസ്ത്യാനികള്‍ ഭയപ്പെടുന്ന ദൈവദൂഷണ നിയമങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു തന്ത്രം എന്നാണ് ആള്‍ട്ടണ്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

മുസ്ളീം വിരുദ്ധ വിദ്വേഷം ഏതൊരു നിര്‍വ്വചനവും മതവിശ്വാസത്തെ വിമര്‍ശിക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ മാറ്റാനുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും വേണം. യു.കെ. ഇവാഞ്ചലിക്കല്‍ അലയന്‍സിന്റെ അഡ്വക്കസി ഡയറക്ടര്‍ ഡാനി വെസ്റ്റര്‍ അഭിപ്രായപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.