ഭൂമി ചൂടുപിടിക്കുന്നു, സമുദ്രത്തിലെ മഞ്ഞുപാളി എക്കാലത്തെയും കുറഞ്ഞനിലയിലെത്തി

ഭൂമി ചൂടുപിടിക്കുന്നു, സമുദ്രത്തിലെ മഞ്ഞുപാളി എക്കാലത്തെയും കുറഞ്ഞനിലയിലെത്തി

Breaking News Europe Top News

ഭൂമി ചൂടുപിടിക്കുന്നു, സമുദ്രത്തിലെ മഞ്ഞുപാളി എക്കാലത്തെയും കുറഞ്ഞനിലയിലെത്തി

ലണ്ടന്‍: ആഗോള സമുദ്ര മഞ്ഞഉപാളികളുടെ അളവില്‍ റെക്കോര്‍ഡ് താഴ്ച അടയാളപ്പെടുത്തിയതായും ഗ്രഹത്തെ ചൂടാക്കുന്ന വാതകങ്ങള്‍ അന്തരീക്ഷം മലിനമാക്കിയതിന്റെ ലക്ഷണമാണിതെന്നും ശാസ്ത്രജ്ഞര്‍.

ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ക്ക് ചുറ്റുമുള്ള ഹിമത്തിന്റെ സംയോജിത വിസ്തീര്‍ണ്ണം ഫെബ്രുവരി ആദ്യം പുതിയ ദൈനംദിന കണക്കില്‍ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി.

മാസത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ മുന്‍ റിക്കോര്‍ഡിനേക്കാള്‍ താഴെയായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍ നിക്കസ് കാലാവസ്ഥാ വ്യതിയാന സേവന വിഭാഗം പുറത്തുവിട്ടു.

ചൂടുള്ള ലോകത്തിന്റെ അനന്തരഫലങ്ങളിലൊന്ന് കടലിലെ ഐസ് ഉരുകുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത ബര്‍ഗസ് പറഞ്ഞു. ഫെബ്രുവരി തുടക്കത്തില്‍ തന്നെ ഉത്തര ധ്രുവത്തില്‍ തീവ്രമായ താപവ്യതിയാനം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിരുന്നു.

ഇത് താപനില ശരാശരിയേക്കാള്‍ 20 സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാനും ഐസ് ഉരുകാനുള്ള പരിധി കടക്കാനും കാരണമായി.

കടല്‍ ഹിമത്തിന്റെ അഭാവം താപവര്‍ദ്ധനവിനെ ത്വരിതപ്പെടുത്തുമെന്ന് ഫിന്നിഷ് കാലാവസ്ഥാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ മിക്ക റാന്റനൈര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.