യെരുശലേമിലെ 1700 വര്‍ഷം പഴക്കമുള്ള സ്വത്ത് കണ്ടുകെട്ടുന്നത് നിര്‍ത്തണമെന്ന് അര്‍മേനിയന്‍ പള്ളി
1700 വര്‍ഷത്തിലേറെയായി അര്‍മേനിയന്‍ ക്രിസ്ത്യന്‍ പാത്രിയര്‍ക്കീസിന്റെ കൈവശമുള്ള സ്വത്തുക്കള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാനുള്ള യിസ്രായേല്‍ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തണമെന്ന് യെരുശലേമിലെ അര്‍മേനിയന്‍ പാത്രിയര്‍ക്കേറ്റ് അധികാരികളോട് അടിയന്തിരമായി ആവശ്യപ്പെട്ടു.
1994 മുതലുള്ള ഒരു മുനിസിപ്പല്‍ നികുതി കടവുമായി ബന്ധപ്പെട്ട് പാത്രിയര്‍ക്കേറ്റ് നിയമ യുദ്ധത്തിലാണ്. യെരുശലേമിലെ പഴയ നഗരത്തിലെ അര്‍മേനിയന്‍ ക്വാര്‍ട്ടറില്‍ സ്ഥിതിചെയ്യുന്ന വസ്തുവിന് ജപ്തി ഉത്തരവ് ചെയ്തിട്ടുണ്ടെങ്കിലും നിയമപരമായ നടപടി ക്രമങ്ങളില്ലാതെ ഒരു മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍ ഏക പക്ഷീയമായി കടം ചുമത്തിയതാണെന്ന് സഭ അവകാശപ്പെടുന്നു.
ജുഡീഷ്യല്‍ പരിശോധന കൂടാതെ കടം നിര്‍ണ്ണയം നടപ്പിലാക്കാനും അത്തരം കാര്യങ്ങള്‍ നല്ല വിശ്വാസത്തോടെ ചര്‍ച്ച ചെയ്യാന്‍ സ്ഥാപിച്ച സര്‍ക്കാര്‍ സമിതിയെ ധിക്കരിച്ചും യിസ്രായേല്‍ ഗവണ്മെന്റ് നടത്തുന്ന ശ്രമമാണ് യെരുശലേമിലെ പാത്രിയര്‍ക്കീസും സഭാ മേധാവികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ സഭാ നേതൃത്വം അപലപിച്ചു.
യേശുവിന്റെ സഹോദരനായ യാക്കോബിന്റെ നേരിട്ടുള്ള അപ്പോസ്തോലിക പിന്തുടര്‍ച്ച അവകാശപ്പെടുന്ന പാത്രിയര്‍ക്കേറ്റ് സ്ഥിരീകരിക്കാത്ത കടം ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്നു എന്നു യെരുശലേമിലെ മറ്റ് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാകുമെന്നും പറയുന്നു.
1 കൊരി. 12:26 ഒരു അവയവം കഷ്ടത അനുഭവിക്കുന്നുവെങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു എന്ന വാക്യം ഉദ്ധരിച്ചു പാത്രിയര്‍ക്കേറ്റ് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോടും മറ്റു ഉദ്യോഗസ്ഥരോടും നീതിയുടെ ആത്മാവില്‍ ഈ വിഷയത്തില്‍ ഒരു സൌഹാര്‍ദ്ദപരമായ പരിഹാരത്തിലെത്താന്‍ എല്ലാ ജപ്തി നടപടികളും മരവിപ്പിക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സഹായിക്കാനും ആവശ്യപ്പെട്ടു.

