പതിവായി റീല്‍സ് കാണുന്നത് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനിടയാകുമെന്ന് പഠനം
സോഷ്യല്‍ മീഡിയയിലും മറ്റും പതിവായി റീല്‍സ് കാണുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ബിഎംസി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
റീല്‍സ് കാണുന്നതിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് രക്ത സമ്മര്‍ദ്ദം കൂടുമെന്ന് പഠനം പറയുന്നു. ബംഗളുരുവിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ദീപക് കൃഷ്ണമൂര്‍ത്തി ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ശ്രദ്ധേയമായത്.
യുവാക്കളഉടെയും മദ്ധ്യവയസ്ക്കരുടെയും റീല്‍സിനോടുള്ള അമിതാസക്തി രക്ത സമ്മര്‍ദ്ദത്തിനു കാരണമാകുന്നു. ഇവ ഒഴിവാക്കേണ്ട സമയമായി എന്നാണ് ഡോ. ദീപക് എക്സില്‍ കുറിച്ചത്.
ചൈനയിലെ 4318 യുവാക്കളുടെയും മദ്ധ്യവയസ്ക്കരുടെയും ഇടയിലാണ് പഠനം നടത്തിയത്. ഇതിലൂടെ അമിതമായി റീല്‍സ് കാണുന്നവര്‍ക്കിടയില്‍ രക്ത സമ്മര്‍ദ്ദവും ഹൈപ്പര്‍ ടെന്‍ഷനും ഉയരുന്നതായി പഠനത്തില്‍ കണ്ടെത്തി.
ഉറങ്ങുന്നതിനു മുമ്പ് സ്ഥിരമായി റീല്‍സ് കാണുന്നത് ശരീരത്തിലെ സിംപതറ്റിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇതും രക്ത സമ്മര്‍ദ്ദം ഉയര്‍ത്താന്‍ കാരണമാകുന്നതായും പഠനത്തില്‍ കണ്ടെത്തി.
ഉറങ്ങാന്‍ പോകുന്ന സമയത്ത് റീല്‍സ് കാണുന്നത് കര്‍ശനമായി നിയന്ത്രിക്കണണെന്ന് ഗവേഷകര്‍ പറഞ്ഞു.

