ക്രിസ്തുമസ് സീസണില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 50 ഓളം ക്രൈസ്തവര്‍
ക്രിസ്തുമസ് ആഴ്ചയില്‍ നൈജീരിയായില്‍ ഫുലാനി ഇടയന്മാരായ മുസ്ളീം ജിഹാദികളുടെ ആക്രമണത്തില്‍ 50-ഓളം ക്രൈസ്തവര്‍ക്ക് ജീവന് നഷ്ടമായി. ഇതില്‍ ഒരു വയസുള്ള കുഞ്ഞും 13 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
നൈജീരിയയിലെ മുസ്ളീം ഭൂരിപക്ഷമുള്ള വടക്കന്‍ പ്രദേശത്താണ് ഫുലാനി ഇടയന്മാര് താമസിക്കുന്നത്. അവര്‍ തങ്ങളുടെ കന്നുകാലികള്‍ക്ക് മെച്ചപ്പെട്ട മേച്ചില്‍ സ്ഥലം കണ്ടെത്തുന്നതിനായി തെക്കോട്ടു സഞ്ചരിക്കുകയാണ്.
അവര്‍ ക്രൈസ്തവരുടെ കൃഷി ഫാമുകളെ ലക്ഷ്യമാക്കിയാണ് നിങ്ങുന്നത്. കന്നുകാലികളെക്കൊണ്ട് കൃഷിയിടങ്ങള്‍ തിന്നു നശിപ്പിക്കുക പതിവാണ്. സുരക്ഷാ സേനയില്‍നിന്നും കാര്യമായ സംരക്ഷണം ലഭിക്കുന്നില്ല.
അഥവാ ലഭിച്ചാല്‍ കൃഷിനാശവും ആക്രമണങ്ങളും കഴിഞ്ഞശേഷമായിരിക്കും.
അന്താരാഷ്ട്ര ക്രിസ്ത്യന്‍ സഹായ നിരീക്ഷകനായ ഗ്രെഗ് കെല്ലി പറയുന്നു. ലോകത്ത് മറ്റു ഭാഗങ്ങളേക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ക്രിസ്തുവിങ്കലുള്ള വിശ്വാസത്തിന്റെ പേരിലാണിത്.
പീഢിപ്പിക്കപ്പെടുന്ന വിശ്വാസികള്‍ക്കായി നമ്മള് പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. പൊതുവേ മുസ്ളീം-ക്രൈസ്തവ സഹവര്‍ത്തിത്വ രാജ്യമാണ് നൈജീരിയ എങ്കിലും തീവ്രവാദി മതമൌലികവാദികളാണ് പ്രശ്നക്കാര്‍.
ജിഹാദികളായ ഈ ആക്രമണകാരികള്‍ ക്രൂരമായാണ് വിശ്വാസികളെ വേട്ടയാടുന്നത്. വര്‍ഷങ്ങളായി നൈജീരിയായിലുടനീളം ഈ അരക്ഷിതാവസ്ഥ നടക്കുന്നു.
ക്രൈസ്തവരുടെ ശവപ്പറമ്പായി കുറേ വര്‍ഷങ്ങളായി നൈജിരിയ മാറിക്കൊണ്ടിരിക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ പോലും വിഷയം ചര്‍ച്ചയായെങ്കിലും കാര്യമായ പ്രശ്ന പരിഹാരം നടക്കുന്നില്ലെന്നും ക്രൈസ്തവര്‍ക്ക് ഇനിയും നീതി അകലെയാണെന്നും വിശ്വാസി നേതാക്കള്‍ ആരോപിക്കുന്നു.

