ഭൂമിക്കടിയില്‍ 200 വര്‍ഷത്തേക്കുള്ള 'ഇന്ധന നിധി' മറഞ്ഞിരിക്കുന്നതായി ഗവേഷകര്‍

ഭൂമിക്കടിയില്‍ 200 വര്‍ഷത്തേക്കുള്ള ‘ഇന്ധന നിധി’ മറഞ്ഞിരിക്കുന്നതായി ഗവേഷകര്‍

Breaking News Top News

ഭൂമിക്കടിയില്‍ 200 വര്‍ഷത്തേക്കുള്ള ‘ഇന്ധന നിധി’ മറഞ്ഞിരിക്കുന്നതായി ഗവേഷകര്‍

ഭൂമിയില്‍ ഭാവി ജീവിതത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമോ എന്നു ആശങ്കപ്പെട്ടിരിക്കുന്ന ലോകത്തിനു ആശ്വസിക്കാന്‍ വകയുണ്ട്.

ഇതിനു പിരഹാരവുമായി ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തിന്റെ കണ്ടെത്തല്‍ മനുഷ്യനു പ്രതീക്ഷ നല്‍കുകയാണ്. കുറഞ്ഞ പക്ഷം അടുത്ത 200 വര്‍ഷത്തേക്ക് അത്തരത്തിലൊരു ആശങ്ക വേണ്ടെന്നും, ലോകത്തിനു ആവശ്യമായ ഇന്ധനം എത്തിക്കാന്‍ ശേഷിയുള്ള 6.2 ട്രില്യണ്‍ ടണ്‍ ബൈഡ്രജന്‍ ഗ്യാസ് ഭൂമിക്കടിയില്‍ ഉണ്ടെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു.

സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ ഡിസംബര്‍ 13-നു പ്രസിദ്ധീകരിച്ച മോഡല്‍ പ്രൊഡഷന്‍സ് ഓഫ് ഗ്ളോബല്‍ ജിയോളജിക് ഹൈഡ്രജന്‍ റിസോഴ്സസ് എന്ന പഠനമാണ് മറഞ്ഞിരിക്കുന്ന മഹാ നിധിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.

യു.എസ് ജിയോളജിക്കല്‍ സര്‍വ്വേയിലെ പെട്രോളിയം ജിയോ കെമിസ്റ്റായ ജെഫ്രി എല്ലിസാണ് പഠനത്തെക്കുറിച്ചുള്ള പ്രധാന ലേഖകന്‍. എന്നാല്‍ ഈ അമൂല്യ നിധി ശേഖരം ഏതു ഭാഗത്താണ് ഉള്ളത് എന്ന കൃത്യമായ വസ്തുത തിരിച്ചറിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് വലിയ പ്രശ്നം.

ഭാവിയില്‍ മൊത്തം ഇന്ഝന ഉപയോഗത്തിന്റെ 30 ശതമാനമെങ്കിലും ഹൈഡ്രജന്‍ ഗ്യാസ് ആയേക്കുമെന്നാണ് പഠനത്തിലെ പ്രധാന നിരീക്ഷണം.

2050 ആകുമ്പോഴേക്കും ഹൈഡ്രജന്‍ ഗ്യാസ്ഉപഭോഗം ഇപ്പോഴത്തേതിലേക്കാള്‍ അഞ്ച് മടങ്ങിലേറെ വര്‍ദ്ധിക്കുമെന്നും ഗവേഷകര്‍ അനുമനിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.