100 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്വത്തില്‍നിന്നും മോചിപ്പിച്ചു

100 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്വത്തില്‍നിന്നും മോചിപ്പിച്ചു

Asia Breaking News Top News

100 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്വത്തില്‍നിന്നും മോചിപ്പിച്ചു

പാക്കിസ്ഥാനില്‍ “ബന്ധിത തൊഴിലാളികളായി” തടവിലാക്കപ്പെട്ട ആയിരക്കണക്കിനു ക്രിസ്ത്യാനികളില്‍ കുറച്ചു പേര്‍ക്കെങ്കിലും മോചനം നല്‍കി ക്രിസ്ത്യന്‍ സഹായ സംഘടന.

പാക്കിസ്ഥാനിലെ വിവിധ ഇഷ്ടിക ചൂളകളില്‍ പൊതുവേ കുറഞ്ഞ വേതനം ഉള്ളവരായി അടിമപ്പണി ചെയ്തു വന്നിരുന്ന 100 ക്രിസ്ത്യന്‍ കുടുംബങ്ങളെ മോചിപ്പിച്ചതായി ക്രിസ്ത്യന്‍ സംഘടനയായ ബന്‍ന്നബാസ് ഫണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ പൊതുവേ ദരിദ്രരാണ്. ഇവര്‍ കുടുംബം പോറ്റാനായി ഇഷ്ടിക ചൂളകളില്‍ ജീവിതം ഉഴിഞ്ഞു വച്ചവരാണ്. കുട്ടികളുമായി പുരുഷന്മാരും സ്ത്രീകളും ഇഷ്ടിക ചൂളകളില്‍ പണിയെടുക്കുന്നു. എനിക്ക് ഒരു ദിവസം ഭക്ഷണം പോലും കിട്ടിയില്ല ചൂളത്തൊഴിലാളിയായ നദീം പറയുന്നു.

തന്റെയും ഭാര്യ യാസ്മിന്റെയും കുറഞ്ഞ കൂലിയുടെ വലിയൊരു ഭാഗം വായ്പ തിരിച്ചടവ് ആയി തന്റെ തൊഴിലുടമ സൂക്ഷിക്കുന്നുവെന്ന് നദീം പറയുന്നു.

പലരും ദാരിദ്ര്യം നിമിത്തം മുന്‍കൂറായി ഇഷ്ടികചൂള ഉടമകളില്‍നിന്നും പണം വായ്പ വാങ്ങാറുണ്ട്. വീട്ടിലെ മക്കളുടെ ആവശ്യങ്ങള്‍ക്കും മറ്റുമാണിത്. ഇതിനു പകരം ചൂളകളില്‍ പണിയെടുപ്പിക്കുകയാണ് പതിവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കടം തിരിച്ചടയ്ക്കുന്നതുവരെ തൊഴിലാളികള്‍ ചൂളകളില്‍ അടിമകളായി കഴിയുകയാണ് അവസ്ഥ. കടം വീട്ടുവാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ പണയം വച്ചിരിക്കുന്ന ഇത്തരം തൊഴിലാളികളെ ചില ഉടമകള്‍ മറ്റൊരു ചൂള ഉടമസ്ഥനു വില്‍ക്കുവാനും കഴിയുമത്രെ. ചൂളയില്‍നിന്നും മോചിതരായവര്‍ പറയുന്നു.

ഒരു തൊഴിലാളിയ്ക്ക് തന്റെ കടം സ്വന്തമായി വീട്ടുവാന്‍ സാധിക്കാതെ വരുമ്പോള്‍ പ്രായമാകുമ്പോള്‍ വലിയ ബാദ്ധ്യതയാകുന്നു. ഈ ബാദ്ധ്യത ക്രമേണ മക്കളിലേക്കും അവരുടെ പുതു തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെടുകയാണ് രീതി.

എന്നിരുന്നാലും ബര്‍ന്നബാസ് ഫണ്ട് വായ്പ തിരിച്ചടവ് പദ്ധതികളുടെ ഭാഗമായി പണം സ്വരൂപിച്ച് ഇത്തരത്തില്‍ അടിമകളായവരെ കണ്ടെത്തി ഇവരുടെ കടം ഉടമകള്‍ക്കു നല്‍കി തൊഴിലാളികളെ അടിമപ്പണിയില്‍നിന്നും മോചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

ഇങ്ങനെ അടുത്ത കാലത്ത് നൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങളെ മോചിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇനിയും ഇതുപോലെ ആയിരക്കണക്കിനു ആളുകള്‍ ഇഷ്ടിക ചൂളകളില്‍ കുടുങ്ങി കിടക്കുന്നതായും അവരെയും മോചിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബര്‍ന്നബാസ് ഫണ്ട് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.