ബൈബിള്‍ പ്രവചനവും ശാസ്ത്രവും ശരിവയ്ക്കുന്ന യിസ്രായേലിന്റെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സിനിമ

ബൈബിള്‍ പ്രവചനവും ശാസ്ത്രവും ശരിവയ്ക്കുന്ന യിസ്രായേലിന്റെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സിനിമ

Asia Breaking News Europe

ബൈബിള്‍ പ്രവചനവും ശാസ്ത്രവും ശരിവയ്ക്കുന്ന യിസ്രായേലിന്റെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സിനിമ

യെരുശലേം: ബൈബിള്‍ പ്രവചനങ്ങളും പുരാവസ്തു ശാസ്ത്ര തെളിവുകളും ശരിവയ്ക്കുന്ന യിസ്രായേലിന്റെ സ്വന്ത വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള ഏറ്റവും പുതിയ സിനിമ ശ്രദ്ധേയമാകുന്നു.

ഫിലിം മേക്കര്‍ തിമോത്തി മഹോനിയുടെ ‘പാറ്റേണ്‍സ് ഓഫ് എവിഡന്‍സ്’ പരമ്പരയിലെ ഏറ്റഴും പുതിയ ഡോക്യുമെന്ററിയാണ് “യിസ്രായേല്‍ ഡില.” യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ദൈവശാസ്ത്രജ്ഞര്‍, പുരാവസ്തു ഗവേഷകര്‍, മേഖലയിലെ നേതാക്കള്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരക്കുന്നു.

നവംബര്‍ 13,14,17 തീയതികളില്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച. ഈ സിനിമ യഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മിഡില്‍ ഈസ്റ്റില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ദൈവത്തിന്റെ പദ്ധതി മനസ്സിലാക്കുന്നതിനുള്ള വസ്തു നിഷ്ഠമായ തെളിവുകളുടെ ചട്ടക്കൂട് നല്‍കുന്നു. മഹോനി പറഞ്ഞു.

ഉല്‍പ്പത്തി പുസ്തകം 12 മുതല്‍ ദൈവം അബ്രഹാമിനെ ഒരു വലിയ ജനതയാക്കുമെന്നും അവര്‍ക്ക് കനാന്‍ ദേശം നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഇതില്‍നിന്നും മറ്റ് പുരാതന പ്രവചനങ്ങളില്‍നിന്നും സിനിമയില്‍ സമാഹരിച്ച തെളിവുകളില്‍ നിന്നും ദൈവത്തിന്റെ ഉറച്ച അടിത്തറ നമുക്ക് കാണാന്‍ കഴിയുന്നു.

അവന്‍ ഭൂമി വാഗ്ദാനം ചെയ്തു. യഹൂദര്‍ക്കുള്ള വാഗ്ദാനം ഇത് ലോകത്തെക്കുറിച്ചുള്ള അവന്റെ വലിയ പദ്ധതിയുടെ ഭാഗമാണ്. അവന്റെ പദ്ധതി പരാജയപ്പെടുകയില്ല.

ആധുനിക യിസ്രായേലിന്റെ ഉദയത്തെ പിന്തുടര്‍ന്ന് ചരിത്രപരമായ തെളിവുകള്‍ പരിശോധിച്ച് ഭൂതകാലത്തിന്റെ പരിശോധന ആരംഭിക്കുന്നതിനു മുമ്പ് സിനിമ ആരംഭിക്കുന്നു. ഇത് ബൈബിളിന് പുറത്തുള്ള തെളിവുകള്‍ക്കായി തിരയുകയും ചെയ്യുന്നു.

അബ്രഹാമിന്റെ കാലം മുതല്‍ യഹൂദ ജനത ഈ ഭൂമിയില്‍ അവകാശമുന്നയിച്ചിരുന്നു. സഹസ്രാബ്ദങ്ങളായി ഈ ഭൂമി യഹൂദ ജനതയുടേതാണെന്നു നെതന്യാഹു പറഞ്ഞു.

നിങ്ങളെ ആരെങ്കിലും പുറത്താക്കിയാല്‍ ആരെങ്കിലും നിങ്ങളെ പുറത്താക്കിയതിനാല്‍ നിങ്ങളുടെ വീടിന്റെ അവകാശം നഷ്ടപ്പെടില്ല. അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഒരു മതവിശ്വാസിയായിരുന്നെങ്കില്‍ ബൈബിള്‍ വായിക്കുകയാണെങ്കില്‍ ബൈബിള്‍ നമ്മുടെ സ്വന്ത പ്രവര്‍ത്തിയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധുനിക യിസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായത് 1948-ലാണ്. ഒരു രാഷ്ട്രം അപ്രത്യക്ഷമാകുകയും 100 അല്ലെങ്കില്‍ 2000 വര്‍ഷങ്ങള്‍ക്കുശേഷം സ്വദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നത് മനുഷ്യ ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല.

എഴുത്തുകാരന്‍ ജോയല്‍ റിച്ചാര്‍ഡ്സണ്‍ സിനിമയില്‍ മഹോനിയോടു പറയുന്നു. യഥാര്‍ത്ഥത്തില്‍ യഹൂദ ജനതയുടെ ചരിത്രം ബൈബിളിലെ ദൈവത്തിന്റെ ഏറ്റവും അനിഷേധ്യമായ തെളിവുകളിലൊന്നു നമുക്ക് നല്‍കുന്നു. അദ്ദേഹം എടുത്തു പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.