മാതാപിതാക്കള്‍ പാലത്തില്‍നിന്നും വലിച്ചെറിഞ്ഞ നവജാത ശിശു ജീവിതത്തിലേക്ക്
ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരില്‍ പാലത്തില്‍നിന്നും മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ 7 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്.
ആഗസ്റ്റ് 26-ന് ജന്മാഷ്ടമി ദിനത്തില്‍ കിട്ടിയതിനാല്‍ കൃഷ്ണ എന്ന പേര് നല്‍കിയ കുഞ്ഞ് 2 മാസത്തിനുശേഷം പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
മാതാപിതാക്കള്‍ വലിച്ചെറിഞ്ഞപ്പോള്‍ കുഞ്ഞ് ഒരു മരത്തിന്റെ കൊമ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാക്കകളോ, മറ്റേതെങ്കിലും പക്ഷികളോ ആക്രമിച്ചതിനാല്‍ കുഞ്ഞിന്റെ മുതുകില്‍ വലിയൊരു മുറിവ് ഉള്‍പ്പെടെ 50 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു.
കൂടാതെ വലിച്ചെറിയപ്പെട്ടപ്പോള്‍ ഉണ്ടായ പരിക്കുകളും ഉണ്ടായിരുന്നു.
കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രക്ഷപെടുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. ആശുപത്രി വിടുമ്പോള്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യവാനായിരുന്നു.
ഡോക്ടര്‍മാരും നേഴ്സുമാരും ഒക്കെ നന്നായി പരിചരിച്ചിരുന്നു. കുഞ്ഞ് ആശുപത്രി വിടുമ്പോള്‍ എല്ലാവരുടെയും കണ്ണ് നിറഞ്ഞൊഴുകിയിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
ഹമീര്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് കുഞ്ഞിനെ ഇവിടേക്ക് വിട്ടതെന്നും കാണ്‍പൂരിലെ ലാലാ ലജ്പത്റായ് ആശുപത്രിയിലെ പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ഒക്ടോബര്‍ 24-ന് കുഞ്ഞിനെ പോലീസും ശിശുക്ഷേമ സമിതിയിലെ അംഗങ്ങളും ചേര്‍ന്നു ഏറ്റുവാങ്ങിയെന്നും ആശുപത്രിയിലെ ഡോ. സഞ്ജയ്കല പറഞ്ഞു.

