യിസ്രായേലില്‍ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യഹൂദര്‍
യെരുശലേം: യിസ്രായേലിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഇപ്പോള്‍ ഒരു യുദ്ധമേഖലയായാണ് കാണപ്പെടുന്നത്. വിദ്വേഷവും ശാരീരിക നാശനഷ്ടങ്ങളും മൂര്‍ച്ഛിക്കുന്നു.
ഇതൊരു തലമുറയെ നിര്‍വ്വചിക്കുന്ന കാലഘട്ടമാണ്. അതിന്റെ അനന്തര ഫലങ്ങളോടെ യഹൂദരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ജ്യൂസ് ഫോര്‍ ജീസസിന്റെ സിഇഒ ആരോണ്‍ അബ്രാംസണ്‍ പ്രതികരിക്കുന്നതിങ്ങനെയാണ്.
ലോകമെമ്പാടുമുള്ള യഹൂദ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം യഹൂദന്മാരാണ്, യേശു തങ്ങളുടെ മശിഹായാണ് അവര്‍ പ്രതീക്ഷിച്ചിരുന്നതും വാഗ്ദത്തം ചെയ്യപ്പെട്ടതുമായ മശിഹായാണെന്നും മനസ്സിലാക്കി.
യിസ്രായേലില്‍ പ്രത്യേകിച്ച യെരുശലേമിലും ടെല്‍ അവീവിലും മിഷന്‍ സംഘടന അതിശക്തമായ വേരോട്ടമുണ്ടാക്കി. ഞങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ശുശ്രൂഷകളുണ്ട്.
വിവിധ ഭാഷകളില്‍ സംസാരിക്കുന്ന യഹൂദ ജനത്തെ കണ്ടുമുട്ടി സുവിശേഷം പങ്കുവെയ്ക്കുന്നു. നമ്മള്‍ കാത്തിരുന്ന വാഗ്ദത്ത മിശിഹാ ഈ യേശുക്രിസ്തു തന്നെയാണെന്നും അവരോടു പറയുന്നു.
അദ്ദേഹം പറഞ്ഞു ഞങ്ങള്‍ക്ക് ഒരു കൂട്ടം യിസ്രായേലി സന്നദ്ധ പ്രവര്‍ത്തകരെ അണിനിരത്തുവാന്‍ കഴിഞ്ഞു. അതിനാല്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും കഴിയുന്നു.
യഹൂദരെ യേശുവിനുവേണ്ടി നേടാന്‍ വളരെ പ്രാര്‍ത്ഥന ആവശ്യമാണ്. പ്രതികൂലങ്ങളും വലുതാണ്. അബ്രാംസണ്‍ വ്യക്തമാക്കുന്നു.

