ശരീരത്തിനു കാല്‍സ്യത്തിന്റെ ആവശ്യകത
ശരീരത്തിലെ എല്ലിലെയും പല്ലിലെയും പ്രധാന ഘടകമാണ് കാല്‍സ്യം. ശരീരത്തിനുള്ള കാല്‍സ്യത്തിന്റെ 98 ശതമാനവും എല്ലുകളിലാണ് അടങ്ങിയിരിക്കുന്നത്.
ഒരു ശതമാനം പല്ലിലും, ബാക്കി ഒരു ശതമാനം ശരീരത്തിലാകമാനവുമാണ്. കാല്‍സ്യം ശരീരത്തിനു ചെയ്യുന്ന ഗുണങ്ങള്‍ ഏറെയാണ്. പേശിയുടെ നിയന്ത്രണം, ശരീരത്തിലെ കോശങ്ങളെ തമ്മില്‍ ചേര്‍ത്തു നിര്‍ത്തുന്ന ചേരുവയായി കാല്‍സ്യം പ്രവര്‍ത്തിക്കുന്നു.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ശരീരത്തില്‍ സാധാരണ തോതില്‍ കാല്‍സ്യം ആവശ്യമാണ്. മുറിവില്‍നിന്ന് രക്തം വരുന്നത് നില്ക്കണമെങ്കില് രക്തം കട്ട പിടിക്കണം.
ഇതിനായി കാല്‍സ്യം നമ്മുടെ ശരീരത്തിനു ആവശ്യമാണ്.
കോളന്‍ കാന്‍സറിനെ ചെറുക്കാനും മദ്ധ്യവയസ്ക്കരായ സ്ത്രീകളില്‍ ഉണ്ടാകുന്ന പക്ഷാഘാതത്തെ ചെറുക്കാനും കാല്‍സ്യത്തിനു സാധിക്കും, അതുപോലെ ആര്‍ത്തവത്തിനു മുമ്പ് സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന അസ്വസ്ഥതകള്‍ കുറയ്ക്കുവാനും കാല്‍സ്യത്തിനു കഴിവുണ്ട്.

