മാതൃകാ ഗ്രാമം! പുകവലിയില്ല, മദ്യപാനമില്ല, അധികം ഫോണുപയോഗവുമില്ല

മാതൃകാ ഗ്രാമം! പുകവലിയില്ല, മദ്യപാനമില്ല, അധികം ഫോണുപയോഗവുമില്ല

Breaking News India

ഇന്ത്യയിലെ ഒരു മാതൃകാ ഗ്രാമം! പുകവലിയില്ല, മദ്യപാനമില്ല, അധികം ഫോണുപയോഗവുമില്ല

പുകവലിക്കാത്തവരെയും മദ്യപിക്കാത്തവരെയും എന്തിനു ഇന്നത്തെ കാലത്ത് ഫോണിനു പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഒരു നാട്. സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യമെന്ന് ചിന്തിക്കുവാന്‍ വരട്ടെ! ഇത് യഥാര്‍ത്ഥമാണ്. അത് ഇന്ത്യയിലെ ഒരു ഗ്രാമം തന്നെയാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

മഹാരാഷ്ട്രയിലെ ജകേകുര്‍വാഡി ഗ്രാമമാണ് ഈ മാതൃകാ ഗ്രാമം. അമര്‍ സൂര്യവംശ എന്നയാളാണ് ഈ ഗ്രാമത്തിലെ സര്‍പഞ്ച്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെറും നാലു വര്‍ഷത്തിനുള്ളില്‍ അത്ഭുതകരമായ മാറ്റങ്ങളാണ് നാടിനുണ്ടായിരിക്കുന്നത്.

ഇദ്ദേഹം ഈ നാട്ടില്‍ മദ്യം നിരോധിക്കുക മാത്രമല്ല, മദ്യപിച്ച് ആരെങ്കിലും അവിടെ എത്തുന്നതും കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. പിന്നീട് ഗ്രാമത്തില്‍ പുകയില കഴിയുന്നതും വില്‍ക്കുന്നതു നിരോധിച്ചു.

നന്മയുടെ സേവനം ഇതുകൊണ്ടൊന്നും തീരുന്നില്ല. ആളുകള്‍ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കണ്ട് ധാരാളം സമയം പാഴാക്കുന്നത് മനസ്സിലാക്കിയ ഗ്രാമത്തലവന്‍ മറ്റൊരു സുപ്രധാന തീരുമാനം കൂടി എടുത്തു.

എന്തെന്നാല്‍ വൈകുന്നേരം ആറു മുതല്‍ എട്ടു വരെ ഈ ഗ്രാമത്തില്‍ എല്ലാവരും മൊബൈല്‍ ഫോണും ടിവിയും ഓഫാക്കി വയ്ക്കുക. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സൂഷ്മതയോടെ പഠിക്കാന്‍ കഴിയും.

കൂടാതെ ഒട്ടേറെ മാറ്റങ്ങളും ഗ്രാമത്തില്‍ വരുത്തി. ഗ്രാമത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തി.

ഗ്രാമത്തില്‍ ഒരു ഭൂഗര്‍ഭ അഴുക്കു ചാലും പൊതുജന പങ്കാളിത്തത്തിനായി മുതിര്‍ന്നവര്‍ക്കും ഇരിക്കാനുള്ള ബെഞ്ചുകളും ഉണ്ട്. അടുത്തിടെ ഗ്രാമത്തലവന്‍ അമറിന്റെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ 5000 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു.

ഈ മാതൃകാ ഗ്രാമത്തില്‍ എല്ലാ മഹാന്മാരുടെയും ജന്മദിനങ്ങളും, എല്ലാ മതപരമായ ഉത്സവങ്ങളും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. വെറും നാലു വര്‍ഷം കൊണ്ടു ലോകത്തിനു തന്നെ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഈ കൊച്ചു ഗ്രാമം.

ഒസ്മാനാബാദിലെ ഉമര്‍ഗ താലൂക്കില്‍പ്പെട്ട ജകേകുര്‍വാഡിയില്‍ ആകെ ജനസംഖ്യ 1594 ആണ്. 832 പുരുഷന്മാരും 702 സ്ത്രീകളുമാണ്. ആകെ 349 വീടുകളാണ് ഗ്രാമത്തിലുള്ളത്. 64.24 ശതമാനം പേര്‍ സാക്ഷരരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.