“ഇപ്പോള്‍ ഞാന്‍ കൂടുതല്‍ വിശ്വാസത്തിലായി”; വധശ്രമത്തിനുശേഷം ട്രംപ് പറയുന്നു
മരണവുമായുള്ള തന്റെ പോരാട്ടത്തില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപ് തന്നെ മുമ്പത്തേക്കാള്‍ കൂടുതല്‍ വിശ്വാസം വരുവാന്‍ ഇടയാക്കിയെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്കുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു.
റിപ്പബ്ളിക്കന്‍ പ്രസിഡന്റു സ്ഥാനാര്‍ത്ഥിയായ ട്രംപ് കഴിഞ്ഞ മാസം പ്രചരണ രംഗത്ത് പെന്‍സില്‍വാനിയായിലെ ബട്ട്ലറില്‍ നടന്ന ഒരു റാലിക്കിടെയാണ് വധ ശ്രമത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടത്.
ചെവിയുടെ ഭാഗത്ത് പരിക്കേറ്റ ട്രംപ് അപ്പോള്‍ത്തന്നെ കൈയ്യുയര്‍ത്തി ദൈവത്തെ സ്തുതിച്ചിരുന്നു.
താന്‍ അതിജീവിച്ചത് ഒരു അത്ഭുതമാണെന്ന് മസ്ക്കിനോട് ട്രംപ് പറഞ്ഞു. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്കായി നമ്മള്‍ എല്ലായ്പ്പോഴും ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.
ഞാന്‍ ഒരു വിശ്വാസിയാണ്. ഇപ്പോള്‍ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നു. ഞാന്‍ കരുതുന്നു, ഒരുപാട്പേര്‍ അത് എന്നോടു പറഞ്ഞിട്ടുമുണ്ട്. മസ്ക്കുമായി 40 മിനിറ്റു നീണ്ട സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു.
ആളുകള്‍ വിചാരണ ചെയ്യപ്പെടാന്‍ പോകുന്നില്ലെന്ന് അവര്‍ക്കറിയാവുന്നതിനാല്‍ ആളുകള്‍ കുറ്റകൃത്യത്തിലേക്കു കടക്കുന്നു. ബൈഡന്‍ ഭരണകൂടത്തിനെതിരെയും ട്രംപ് ആഞ്ഞടിച്ചു.

