യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട യിസ്രായേല്‍ പൌരന്മാര്‍ക്കിടയില്‍ ബൈബിള്‍ സൊസൈറ്റിയുടെ ശുശ്രൂഷ

യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട യിസ്രായേല്‍ പൌരന്മാര്‍ക്കിടയില്‍ ബൈബിള്‍ സൊസൈറ്റിയുടെ ശുശ്രൂഷ

Asia Breaking News Middle East

യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട യിസ്രായേല്‍ പൌരന്മാര്‍ക്കിടയില്‍ ബൈബിള്‍ സൊസൈറ്റിയുടെ ശുശ്രൂഷ

യെംരുശലേം: ഭികര സംഘടനയായ ഹിസ്ബുള്ള ലബനനില്‍നിന്ന് വടക്കെ യിസ്രായേലിലേക്ക് മിസൈല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് പ്രദേശങ്ങളില്‍നിന്നും പാലായനം ചെയ്ത യിസ്രായേലി പൌരന്മാര്‍ക്കിടയില്‍ യിസ്രായേല്‍ ബൈബിള്‍ സൊസൈറ്റിയുടെ ആത്മീക ശുശ്രൂഷ ശ്രദ്ധേയമാകുന്നു.

കുടിയൊഴിപ്പിക്കപ്പെട്ട യിസ്രായേലികളെ ശുശ്രൂഷിക്കുകയും ക്രൈസ്ത്രവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാനുഷിക സഹായം വ്യാപിച്ചതായി യിസ്രായേല്‍ ബൈബിള്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ വിക്ടര്‍ കാലിഷര്‍ പറഞ്ഞു.

ഈ നിര്‍ണ്ണായക സമയത്ത് ബൈബിളിന്റെ സന്ദേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വളരെ ചുരുക്കം ചിലരില്‍ ഒന്നാണ് ബൈബിള്‍ സൊസൈറ്റി. ഒരേയൊരു ശുശ്രൂഷ, ഇതുമാത്രമാണ് ജനത്തിനാവശ്യം. അദ്ദേഹം പറയുന്നു.

യിസ്രായേല്‍ ബൈബിള്‍ സൊസൈറ്റിക്ക് അവരുടെ വെബ്സൈറ്റില്‍ ആധുനിക ഹീബ്രു ഭാഷയില്‍ നിരവധി ബൈബിള്‍ ഉറവിടങ്ങളുണ്ട്. തിരുവെഴുത്തുകള്‍ പങ്കിടുന്ന സോഷ്യല്‍ മീഡിയകളും സജീവമാണ്.

ഞങ്ങള്‍ ഒരു മിനി ട്രാക് വാടകയ്ക്കെടുത്ത് അതില്‍ ബൈബിളുകള്‍ നിറച്ച് ദേശത്തെല്ലായിടവും സഞ്ചരിച്ച് സുവിശേഷം പങ്കുവെയ്ക്കുകയും താല്‍പ്പര്യമുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ ബൈബിള്‍ ‍, പുതിയ നിയമം, ഔട്ട്റീച്ച് റിസോഴ്സുകള്‍ എന്നിങ്ങനെ ആത്മീകമായി നിരവധി മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നു.

ക്രിസ്തുവിലുള്ള ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ പ്രോത്സാഹനം ലഭിക്കയുള്ളു. യിസ്രായേല്‍ ജനതയും അവര്‍ക്കെതിരെ പോരാടുന്ന ഹിസ്ബുള്ള പോരാളികള്‍ക്ക് മാനസാന്തരമുണ്ടാകാനും അവര്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കാനും പ്രാര്‍ത്ഥിക്കുക.

ഐബിഎസ് ആഹ്വാനം ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.