പുരാതന യെരുശലേമിന്റെ പ്രതിരോധ ശക്തിയുടെ രഹസ്യം വെളിപ്പെടുത്തുന്ന കിടങ്ങ് കണ്ടെത്തി

പുരാതന യെരുശലേമിന്റെ പ്രതിരോധ ശക്തിയുടെ രഹസ്യം വെളിപ്പെടുത്തുന്ന കിടങ്ങ് കണ്ടെത്തി

Asia Breaking News Middle East

പുരാതന യെരുശലേമിന്റെ പ്രതിരോധ ശക്തിയുടെ രഹസ്യം വെളിപ്പെടുത്തുന്ന കിടങ്ങ് കണ്ടെത്തി

യെരുശലേം: യെരുശലേമിന്റെ നാഗരിക ചരിത്രത്തിന്റെ ദീര്‍ഘകാല രഹസ്യം കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകര്‍ ‍.

കണ്ടെത്തലുകള്‍ നഗരത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ചുള്ള ബൈബിള്‍ വിവരണങ്ങളുമായി പൊരുത്തപ്പെടുന്നു. ദാവീദിന്റെ നഗരത്തിലെ സമീപകാല ഉല്‍ഖനനങ്ങള്‍ ഒരു കാലത്ത് യെരുശലേം ദൈവാലയ സ്ഥലത്തെയും യഹൂദ രാജാവായ യോശിയാവ് രാജാവിന്റെ കൊട്ടാരത്തെയും ഉറപ്പിച്ച ഒരു വലിയ കിടങ്ങ് കണ്ടെത്തിയത് ഐതിഹാസികമായ ഒരു രഹസ്യത്തിന്റെ മറ നീക്കുന്നു.

150 വര്‍ഷത്തിലേറെയായി യെരുശലേമിന്റെ വടക്കന്‍ കോട്ടയുടെ മുഴുവന്‍ വ്യാപ്തിയും അവ്യക്തമായി തുടരുകയായിരുന്നു. എന്നാല്‍ പഴയ നഗരത്തിന്റെ മതിലുകളോട് ചേര്‍ന്നുള്ള ഗിവാറ്റി പാര്‍ക്കിംഗ് ലോട്ടിലെ യിസ്രായേല്‍ പുരാവസ്തു ഗവേഷകരുടെയും ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെയും ഉള്‍ഖനനത്തിനൊടുവില്‍ ദാവീദ് നഗരത്തെ വിഭാഗിച്ച് ഭരിക്കുന്ന അക്രോപോളിസിനെ തെക്കന്‍ റെസിഡന്‍ഷ്യല്‍ ഏരിയാകളില്‍നിന്ന് വേര്‍തിരിക്കുന്ന ഒരു കിടങ്ങാണ് കണ്ടെത്തിയത്.

കുറഞ്ഞത് 9 മീറ്റര്‍ ആഴവും (ഏകദേശം 30 അടി) 30 മീറ്റര്‍ വീതിയും (ഏകദേശം 100 അടി) യും ഉണ്ട് കിടങ്ങിന്. ഈ സ്മാരക കോട്ട യെരുശലേമിലെ രാജാക്കന്മാരെ സംരക്ഷിക്കുന്ന ഒരു പ്രധാന സവിശേഷതയായിരുന്നു.

ഗവേഷകര്‍ പറഞ്ഞു. യെരുശലേമിന്റെ പ്രകൃതി ദൃശ്യങ്ങള്‍ മാറ്റി മറിക്കാനും നഗരത്തിന്റെ ശക്തിയും അന്തസ്സും പ്രകടമാക്കാനും രൂപ കല്‍പ്പന ചെയ്ത സുപ്രധാന എഞ്ചിനിയറിംഗ് വൈദഗ്ദ്ധ്യമായിരുന്നു യോശിയാവ് രാജാവിന്റെ ഭരണകാലം മുതലുള്ള ഈ കിടങ്ങ്.

1960കളില്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകയായ കാത്ലിന്‍ കെനിയോണ്‍ നടത്തിയ ഖനനങ്ങള്‍ പ്രകൃതിദത്ത താഴ്വര എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ കിടങ്ങിന്റെ ഭാഗമായിരുന്നു എന്നാണ്.

ഈ കണക്ഷന്‍ കിടങ്ങിനെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കുറഞ്ഞത് 70 മീറ്റര്‍ (239 അടി) നീളുന്നു. ഇത് നഗരത്തിന്റെ പുരാതന പ്രതിരോധത്തിന്റെ സമഗ്രമായ കാഴ്ചയാണ് പങ്കുവെയ്ക്കുന്നത്.

3000 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഈ നിര്‍മ്മിതി ആശ്ചര്യം സൃഷ്ടിക്കുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.