ക്രിസ്ത്യന്‍ രാഷ്ട്രമാക്കാന്‍ ശ്രമിച്ചു എന്ന വ്യാജ പ്രചരണം; മുന്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിസ്ത്യന്‍ മന്ത്രി കേസ് നല്‍കി

ക്രിസ്ത്യന്‍ രാഷ്ട്രമാക്കാന്‍ ശ്രമിച്ചു എന്ന വ്യാജ പ്രചരണം; മുന്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിസ്ത്യന്‍ മന്ത്രി കേസ് നല്‍കി

Asia Breaking News Europe

മലേഷ്യയെ ക്രിസ്ത്യന്‍ രാഷ്ട്രമാക്കാന്‍ ശ്രമിച്ചു എന്ന വ്യാജ പ്രചരണം; മുന്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിസ്ത്യന്‍ മന്ത്രി കേസ് നല്‍കി

മലേഷ്യയെ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാക്കാന്‍ മന്ത്രി സഭയിലെ ഒരു ക്രിസ്ത്യന്‍ മന്ത്രി ശ്രമിക്കുന്നതായി വ്യാജ പ്രചരണം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. മലേഷ്യന്‍ യുവജന കായിക മന്ത്രി ഹന്ന യോഹെയാണ് മുന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ടാന്‍ ശ്രീ മൂസ ഹസ്സനെതിരെ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്തത്.

തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന രഹസ്യ രേഖകളോ തെളിവുകളോ ഉണ്ടോ എന്നതിനെക്കുറിച്ച് ഹസ്സനെ ചോദ്യം ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. അങ്ങനെയൊരു തെളിവില്ലെന്നും ഹസ്സന്‍ സത്യവാങ്മൂലത്തില്‍ സമ്മതിച്ചു.

2020-ല്‍ ഒരു സര്‍വ്വകലാശാലയില്‍വച്ച് ഹസ്സന്‍ നടത്തിയ പ്രസംഗത്തില്‍നിന്നാണ് അപകീര്‍ത്തി കേസ് ആരംഭിച്ചത്. അപ്പോഴാണ് വിവാദ സംഭവങ്ങള്‍ പുറം ലോകം അറിഞ്ഞത്. ബികമിംഗ് ഹന്ന എ പേഴ്സണല്‍ ജേര്‍ണി എന്ന പേരില്‍ യോഹ് ഒരു പുസ്തകം എഴുതിയിരുന്നു.

ഒരു ക്രിസ്ത്യാനി എന്ന നിലയിലുള്ള അവരുടെ ജീവിതത്തെയും വിശ്വാസത്തെയും രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെയ്പിനെയും വിവരിക്കുന്നതാണ് പുസ്തകം.

എന്നാല്‍ ഈ പുസ്തകം യോഹ് സുവിശേഷ പ്രവര്‍ത്തനത്തിലൂടെ മുസ്ളീങ്ങളെ ക്രിസ്ത്യാനികളാക്കുകമൂലം മലേഷ്യ ഒരു ക്രിസ്തീയ രാഷ്ട്രമാകുകയാണ് ലക്ഷക്ഷ്യമെന്നായിരുന്നു ഹസ്സന്റെ പ്രസംഗം.

ഹസ്സന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും രാഷ്ട്രീയമായി തന്നെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും യോഹ് പറഞ്ഞു. മലേഷ്യയില്‍ ക്രൈസ്തവര്‍ വെറും 9 ശതമാനം മാത്രമാണ്. 60 ശതമാനത്തിലധികവും മുസ്ളീങ്ങളാണ്.

ക്രിസ്ത്യന്‍ സമൂഹം മലേഷ്യയില്‍ പല ഭാഗങ്ങളിലും നേരിടുന്ന സമ്മര്‍ദ്ദം കണക്കിലെടുക്കുമ്പോള്‍ യോഹിന്റെ കേസ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.