യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തേക്കുള്ള വരവ് വിവരിക്കുന്ന തെളിവ് കണ്ടെത്തി ഗവേഷകര്‍

യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തേക്കുള്ള വരവ് വിവരിക്കുന്ന തെളിവ് കണ്ടെത്തി ഗവേഷകര്‍

Asia Breaking News Top News

യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തേക്കുള്ള വരവ് വിവരിക്കുന്ന തെളിവ് കണ്ടെത്തി ഗവേഷകര്‍

മധ്യ യിസ്രായേലില്‍ ഖനനം നടത്തുന്ന പുരാവസ്തു ഗവേഷകര്‍ 3200 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. ഈജിപ്റ്റില്‍നിന്നുള്ള പുറപ്പാടിനെ തുടര്‍ന്നു യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തേക്കുള്ള വരവ് വിവരിക്കുന്ന ബൈബിളിലെ സംഭവ കഥ സത്യമാണെന്ന് ഗവേഷകര്‍ തെളിയിക്കുന്നു.

2019-ല്‍ ഖനനം നടത്തിയ ശേഷം ഈ വര്‍ഷം തന്നെ യിസ്രായേലി പുരാവസ്തു വകുപ്പ് പഴയ നിയമമനുസരിച്ച് യഹൂദ ഗോത്രത്തിനു അനുവദിച്ച വാഗ്ദത്ത ദേശത്തിന്റെ ഭാഗമായിരുന്ന ഒരു പുരാതന നഗരമായ സനോവയുടെ സൈറ്റില്‍ നിന്നും കണ്ടെത്തിയ പുരാവസല്തുക്കളുടെ വിശകലനം പ്രസിദ്ധീകരിക്കുകയുണ്ടായി.

പുരാവസ്തു വകുപ്പ് കണ്ടെത്തല്‍ പ്രകാരം ഏകദേശം 20 ശതമാനം കണ്ടെത്തലുകളില്‍ ബിസി 1406 മുതല്‍ 1407 വരെ പഴക്കമുള്ള മണ്‍പാത്ര ശകലങ്ങള്‍ ഉള്‍പ്പെടുന്നു.

ബൈബിള്‍ വിവരണം അനുസരിച്ച് ദൈവം അവരെ ഈജിപ്റ്റില്‍ നിന്നു മോചിപ്പിച്ചശേഷം 40 വര്‍ഷത്തെ മരുഭൂമി യാത്രയ്ക്കു ശേഷം യിസ്രായേല്‍ വാഗ്ദത്ത ദേശമായ കനാനില്‍ എത്തിയിരുന്നു. പുരാവസ്തു ഗവേഷകര്‍ പറയുന്നതനുസരിച്ച് നന്നായി സംരക്ഷിച്ച മണ്‍പാത്രങ്ങള്‍ വീണ്ടെടുത്തു.

ജാര്‍ ഹാന്‍ഡില്‍, ഒരു എല്‍ എംഎല്‍കെ മുദ്ര പതിപ്പിച്ച നിലയിലാണ്. ഇത് യഹൂദരുടെ താഴ്വരയില്‍ വളരെ അപൂര്‍വ്വമാണ്.

ഈ അടയാളങ്ങള്‍ രാജാവ് എന്നര്‍ത്ഥമുള്ള പുരാതന എബ്രായ മുദ്രകളാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്‍പാത്രങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന രാജാവ് ബിസി 701-ല്‍ യഹൂദയില്‍ ഭരണം നടത്തിയിരുന്ന ബെബിളിലെ ഹിസ്ക്കിയാവ് രാജാവാണെന്ന് വിശ്വസിക്കപ്പെടുന്നു.

പുറപ്പാട് ചരിത്രവും വാഗ്ദത്തദേശത്തിലേക്കുള്ള യിസ്രായേല്‍ മക്കളുടെ ആഗമനവും ബൈബിളിലെ പുറപ്പാട്, ലേവ്യ പുസ്തകം, സംഖ്യാ പുസ്തകം, ആവര്‍ത്തന പുസ്തകം എന്നിവയില്‍ വിവരിച്ചിട്ടുണ്ട്.

ഹിസ്ക്കിയാവ് രാജാവ് യെരുശലേമില്‍ 29 സംവത്സരം ഭരിച്ചിരുന്നതായി (2 രാജാ. 18-20 അദ്ധ്യായങ്ങളില്‍) ബൈബിള്‍ വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.