ലിബിയയില്‍ 3 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

Breaking News Middle East

ലിബിയയില്‍ 3 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി
സര്‍ട്ടി: ലിബിയയില്‍ ഐ.എസ്. 3 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. ലിബിയയിലെ തെക്കുകിഴക്കന്‍ സര്‍ട്ടിയിലെ നൌഫ്ളിയായിലാണ് വിദേശികളായ 3 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയത്.

 

ബെക്കിത് ഗേ എഫ്രാക്ക് എബീദ്, സെക്കിയിരി കോഫി ഫ്രിംപോങ്, എയ്ഡോള ഇബ്രാഹിം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. മൂവരും ഈജിപ്റ്റ്, നൈജീരിയ, ഘാനാ എന്നിവിടങ്ങളില്‍നിന്നും ജോലിക്കായി വന്നവരാണ്.

 

കഴിഞ്ഞ ജൂണിലും 86 എറിത്രീയന്‍ ക്രൈസ്തവരെ ലിബിയായില്‍ ഐ.എസ്. തട്ടിക്കൊണ്ടുപോയിരുന്നു. സര്‍ട്ടി പ്രവിശ്യ ഐ.എസ്. പിടിച്ചടക്കിയ മേഖലയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.