ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 15 പേര് ആത്മഹത്യ ചെയ്യുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ജീവനൊടുക്കിയത് 5,650 കര്‍ഷകരുള്‍പ്പെടെ 1,31,666 പേര് . ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് മണിക്കൂറില്‍ 15 പേരാണ് ജീവനൊടുക്കുന്നത്.
ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ 472 പേര് സ്ത്രീകളാണ്. കടബാദ്ധ്യതയാണ് കര്‍ഷകരുടെ ആത്മഹത്യക്ക് പ്രധാന കാരണം. 20.6 ശതമാനമാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ . 20.1 ശതമാനം പേര് കുടുംബ പ്രശ്നങ്ങ്നൊള്‍ കാരണം ജീവനൊടുക്കി.
വിളനാശം കാരണം 16.8 ശതമാനവും അസുഖം കാരണം 14.1 ശതമാനവും ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആകെ ആത്മഹത്യയില്‍ 6.4 ശതമാനവും കേരളത്തില്‍നിന്നുള്ളതാണ്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 8,446 പേരാണ് ജീവനൊടുക്കിയത്.

