യുക്രൈനില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു; റഷ്യന്‍ സൈന്യം സഭാനേതാക്കളെ പുറത്താക്കുന്നു

യുക്രൈനില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു; റഷ്യന്‍ സൈന്യം സഭാനേതാക്കളെ പുറത്താക്കുന്നു

Asia Breaking News Europe

യുക്രൈനില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു; റഷ്യന്‍ സൈന്യം സഭാനേതാക്കളെ പുറത്താക്കുന്നു

ക്വീവ്: റഷ്യന്‍ അധിനിവേശ യുക്രൈനില്‍ ക്രൈസ്തവ സമൂഹം റഷ്യന്‍ സൈനികരാല്‍ പീഢിപ്പിക്കപ്പെടുന്നുവെന്നും പള്ളികളില്‍നിന്നും അധികാര സ്ഥാനങ്ങളില്‍നിന്നും സഭാനേതാക്കളെയും ശുശ്രൂഷക്കാരെയും പുറത്താക്കുന്നതായും റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഒരു കൂട്ടം സഭാനേതാക്കന്മാരും അവകാശ സംരക്ഷണ പ്രവര്‍ത്തകരും യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പീക്കര്‍ മൈക്ക് ജോണ്‍സനോട് പരാതി അറിയിച്ചു.

ഇതു സംബന്ധിച്ച് ഏപ്രില്‍ 8-ന് നല്‍കിയ കത്തില്‍ യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം മുന്‍ കമ്മീഷണര്‍ ഡോ. റിച്ചാര്‍ഡ് ലാന്‍ഡ്, യുക്രേനിയന്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് യുരാസ്ളാവ് പിഷ്, ദി ബാപ്റ്റിസ്റ്റ് യൂണിയന്‍ ഓഫ് യുക്രൈന്‍ പ്രസിഡന്റ് വലേരി അന്തോണിയു എന്നിവര്‍ കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്.

യുക്രൈനിനുള്ള സൈനിക സഹായം തുടരണമോ എന്ന കാര്യത്തില്‍ യു.എസ്. കോണ്‍ഗ്രസ് ആഭ്യന്തര കലഹത്തിലും ഭിന്നതയിലും ആയിരിക്കുന്ന വേളയില്‍ ക്രൂരമായ റഷ്യന്‍ സേനയുടെ കൈകളില്‍ ക്രൈസ്തവര്‍ ദയനീയമായി പീഢിപ്പിക്കപ്പെടുമ്പോള്‍ ഈ കത്ത് പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.

യുക്രൈന്‍ ആക്രമിക്കാനും ബാപ്റ്റിസ്റ്റുകളെയും യുക്രൈനിലെ മറ്റ് സുവിശേഷ വിഹിത സഭക്കാരെയും ലക്ഷ്യം വച്ചുള്ള റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം യുദ്ധത്തിന്റെ ദുരന്ത മുഖമുദ്രയാണ്. കത്തില്‍ പറയുന്നു.

പാശ്ചാത്യരോട് അനുഭാവം പ്രകടിപ്പിക്കുന്ന പാസ്റ്റര്‍മാരെയും നേതാക്കളെയും പീഢിപ്പിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നു.

അധിനിവേശ പ്രദേശങ്ങളിലെ വിശ്വസ്തരായ ക്രിസ്ത്യാനികളെ ആസൂത്രിതമായി പുറത്താക്കി. കത്തില്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.