സിന്ധു നദീതട സംസ്ക്കാരത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഹരിയാനയില്‍ കണ്ടെത്തി
ഗുരുഗ്രാം: ഇന്ത്യയുടെ പ്രാചീന സിന്ധു നദീതട സംസ്ക്കാരത്തിന്റെ കൂടുതല്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനന പ്രവര്‍ത്തനത്തിലെ കണ്ടെത്തലുകള്‍ ഫലം കാണുന്നു.
ഹരിയാനിയലെ രാഖിഗര്‍ഹിയില്‍ തുടരുന്ന പര്യവേഷണത്തിനിടെ മൂന്നു നിലയോളം ഉയരമുള്ള കെട്ടിടങ്ങളുടെയും ഒരു സ്റ്റേഡിയത്തിന്റെയും അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
ആളുകള്‍ക്ക് രണ്ടു വശത്തുമിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം. ഇതിനോട് ചേര്‍ന്ന് 4500 വര്‍ഷം പഴക്കമുള്ള ഒരു ശൌചാലയവും കണ്ടെത്തിയത് കൌതുകമുണ്ടാക്കി.
ശൌചാലയത്തോടു ചേര്‍ന്ന് വെള്ളം ശേഖരിക്കാനുള്ള പ്രത്യേക സ്ഥലവും ചെറിയ പാത്രവും കണ്ടെത്തി.
ഡ്രെയിനേജ് സൌകര്യമുണ്ടായിരുന്നതിന്റെ തെളിവുകളും കിട്ടി. ചെമ്പ്, സ്വര്‍ണ്ണാഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, മണ്‍പാത്രങ്ങള്‍, മുദ്രകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
മണ് ഇഷ്ടികയിലും ചുട്ടെടുത്ത ഇഷ്ടികയിലും പണിത വീടുകള്‍ ആസൂത്രിതമായി നിര്‍മ്മിക്കപ്പെട്ട ഒരു പട്ടണത്തിന്റെ അവശേഷിപ്പുകളാണെന്നു പുരാവസ്തു ഗവേഷകര്‍ അറിയിച്ചു.
ഹരിയാനയ്ക്കു പുറമേ യുപിയിലെ ഹസ്തിനപൂര്‍, അസമിലെ ശിവസാഗര്‍, ഗുജറാത്തിലെ ധോലാവീല, തമിഴ്നാട്ടിലെ ആദിച്ചനെല്ലൂര്‍ എന്നിവിടങ്ങളിലും ഖനനം തുടരുകയാണ്.
ബാക്കി പ്രധാനപ്പെട്ട ഖനന സൈറ്റുകളെല്ലാം ഇന്നു പാക്കിസ്ഥാനിലാണ്. അവിടെയും പര്യവേഷണങ്ങള്‍ നടക്കുന്നുണ്ട്.

