റഷ്യയില്‍ താമസിക്കുന്ന ചൈനീസ് മന്ദാരിന്‍ സമൂഹങ്ങള്‍ക്ക് 50,000 ബൈബിളുകള്‍ നല്‍കി

റഷ്യയില്‍ താമസിക്കുന്ന ചൈനീസ് മന്ദാരിന്‍ സമൂഹങ്ങള്‍ക്ക് 50,000 ബൈബിളുകള്‍ നല്‍കി

Asia Global

റഷ്യയില്‍ താമസിക്കുന്ന ചൈനീസ് മന്ദാരിന്‍ സമൂഹങ്ങള്‍ക്ക് 50,000 ബൈബിളുകള്‍ നല്‍കി

മോസ്ക്കോ: വര്‍ഷങ്ങളായി റഷ്യയില്‍ താമസിക്കുന്ന ചൈനീസ് കുടിയേറ്റക്കാരായ മന്ദാരിന്‍ ഭാഷ സംസാരിക്കുന്ന സമൂഹത്തിന്റെ ഇടയിലേക്ക് സുവിശേഷ ദൌത്യവുമായി 50,000 ബൈബിളുകള്‍ വിതരണം ചെയ്തു.

ബൈബിള്‍സ് ഫോര്‍ ചൈന എന്ന മിഷന്‍ സംഘടന നേതൃത്വം നല്‍കിയ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബൈബിള്‍ വിതരണം പൂര്‍ത്തിയാക്കിയതെന്ന് ബിഎഫ്സി നേതാവ് കുര്‍ട്ട് റോവന്‍സ്റ്റൈന്‍ പറഞ്ഞു.

ഒരു വലിയ ചൈനീസ് ജനവിഭാഗം മോസ്ക്കോയില്‍ താമസിക്കുന്നുണ്ട്. അവരുടെ മന്ദാരിന്‍ ഭാഷയില്‍ തയ്യാറാക്കിയ ബൈബിളുകളാണ് വിതരണം ചെയ്തത്.

2022-ല്‍ റഷ്യയില്‍ താമസിക്കുന്ന ചൈനക്കാര്‍ക്ക് ദൈവവചനം നല്‍കുവാന്‍ ഒരു പങ്കാളി സംഘടനയായ ടീം തയ്യാറായി. എന്നാല്‍ പിന്നീട് റഷ്യ-യുക്രൈന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പദ്ധതികള്‍ മാറ്റുകയുണ്ടായി.

ബൈബിളുകള്‍ അനധികൃതമായി ഒരു ഗൊഡൌണില്‍ സൂക്ഷിക്കുന്നതിനു പകരം പരിശീലനത്തിനും സുവിശേഷീകരണത്തിനും ഉപയോഗിക്കാന്‍ മോസ്ക്കോ പ്രദേശത്തെ ചൈനീസ് ചര്‍ച്ചുകളില്‍ സംഘടനകള്‍ വിട്ടുകൊടുത്തു.

പിന്നെ ദൈവപ്രവര്‍ത്തി ഉചിതമായി നടന്നു. ഒരു വര്‍ഷത്തിനുശേഷം മുഴുവന്‍ ബൈബിളുകളും വിതരണം ചെയ്തതായി അവര്‍ അറിയിച്ചു.

ദൈവത്തിന്റെ ഈ അത്ഭുത പ്രവര്‍ത്തി ഞങ്ങള്‍ ചെയ്യുന്ന ജോലിക്ക് വളരെയധികം പ്രോത്സാഹനവും വിശ്വാസത്തില്‍നിന്നും പുറത്തു കടക്കുമ്പോള്‍ ദൈവം നല്ലവനാണെന്ന ഓര്‍മ്മപ്പെടുത്തലുകളും ആയിരുന്നു.

റോവന്‍ സ്റ്റൈന്‍ പറഞ്ഞു. ആ ബൈബിളുകള്‍ ജനം വായിക്കാനും അവയില്‍ അടങ്ങിയിരിക്കുന്ന സത്യം കണ്ടെത്തുവാനും അവസരം ലഭിക്കുന്ന ആളുകളുടെ കൈകളിലാണ് ബൈബിളുകള്‍ എത്തിയിരിക്കുന്നത്.

മോസ്ക്കോയില്‍ മാത്രമല്ല വടക്കു കിഴക്കന്‍ ചൈനയിലെ അതിര്‍ത്തിയിലും താമസിക്കുന്ന മന്ദാരിന്‍ സമൂഹങ്ങള്‍ക്കും ബൈബിള്‍ വിതരണം ചെയ്യുകയുണ്ടായതായി അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.