നാരങ്ങാതോടിന്റെ ഗുണങ്ങള്‍

നാരങ്ങാതോടിന്റെ ഗുണങ്ങള്‍

Health

നാരങ്ങാതോടിന്റെ ഗുണങ്ങള്‍
നമ്മളില്‍ ഭൂരിപക്ഷം പേരും നാരങ്ങാ പിഴിഞ്ഞെടുത്തു അതിനുശേഷം തോട് എറിഞ്ഞു കളയുകയാണ് പതിവ്.

എന്നാല്‍ നാരങ്ങാ തോടില്‍ നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നാരങ്ങായിലടങ്ങിയിരിക്കുന്നതിനേക്കാള്‍ അഞ്ച് മുതല്‍ പത്തു വരെ വിറ്റാമിനുകള്‍ നാരങ്ങാ തോടില്‍ അടങ്ങിയിരിപ്പുണ്ട്.

നാരങ്ങാ തോടിലടങ്ങിയിരിക്കുന്ന സാല്‍വസ്ടോള്‍, ലിമോനിന്‍ എന്നിവ കാന്‍സറിനെ പ്രതിരോധിക്കുന്നു. ചായയില്‍ നാരങ്ങാ തോട് ഇട്ട് ഉപയോഗിക്കുന്നത് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു.

നാരങ്ങാ തോട് ആല്‍ക്കലൈന്‍ ആയതിനാല്‍ ശരീരത്തിലെ പിഎച്ച് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ബാക്ടീരിയായെയും ഫംഗസിനെയും ചെറുക്കുന്നു.

നാരങ്ങാ തോടില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പല്ലുകള്‍ക്കും എല്ലുകള്‍ക്കും വളരെ നല്ലതാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും നാരങ്ങാ തോട് നല്ലതാണ്. കൊളസ്ട്രോളിനെ കുറയ്ക്കുന്നു. നാരങ്ങാ തോടിലെ പൊട്ടാസ്യം രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു.

ഹൃദായാഘാതം, ഹൃദയ സ്തംഭനം എന്നിവ തടയുന്നതിനും രക്തക്കുഴലുകളെ ബലപ്പെടുത്താനും നാരങ്ങാ തോട് സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.