പതിവായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരോ? അണുബാധയ്ക്കു സാദ്ധ്യത
സംഗീതാസ്വാദകരും പഠിതാക്കളുമൊക്കെ ഉയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ഇയര്‍ഫോണുകള്‍ ഉപയോഗിച്ചശേഷം അത് വേണ്ട വിധത്തില്‍ സൂക്ഷിച്ചു വയ്ക്കാതെ അലക്ഷ്യമായി മുറികളില്‍ ഇടുന്നവരാണ് നല്ലൊരു ശതമാനം പേരും.
നല്ല രീതിയില്‍ സൂക്ഷിക്കാതെ ഇടുമ്പോള്‍ ഇവയില്‍ പൊടിയും മറ്റും പിടിപെടാറുണ്ട്. അതുപോലെ ആളുകളുമായി ഷെയര്‍ ചെയ്ത് ഉപയോഗിക്കുന്നവരുമുണ്ട്.
ഒരാള്‍ ഉപയോഗിച്ചശേഷം മറ്റൊരാള്‍ ഉപയോഗിക്കുന്നതുമൂലം ചെവി രോഗങ്ങള്‍ക്കു കാരണമാകും. അണുബാധയുണ്ടാകും അതുവഴി കേള്‍വി ശക്തിയെ കാര്യമായി ബാധിക്കാനും ഇടയാക്കിയേക്കും.
വൃത്തിഹീനമായ ഹെഡ്സെറ്റുകളുടെ ദീര്‍ഘകാല ഉപയോഗം ചെവി കനാലില്‍ ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. ഈ സാഹചര്യത്തില്‍ ചെവി അണുബാധയ്ക്കുള്ള സാദ്ധ്യതയും വര്‍ദ്ധിക്കുന്നു.
ഇത് ചെവിയില്‍ വീക്കം ഉണ്ടാക്കുന്നതിനും ദ്രാവകം അടിഞ്ഞു കൂടുന്നതിനും ഉടയാക്കും.
സുഹൃത്തുക്കളുമായി പങ്കിട്ട് ഉപയോഗിക്കുന്ന ഹെഡ്സെറ്റുകളില്‍ കൂടുതലായി അപകട സാദ്ധ്യത തെളിഞ്ഞിരിപ്പുണ്ട്.
ഓരോരുത്തരുടെയും ഉപകരണത്തിലേക്ക് വൈവിധ്യമാര്‍ന്ന മൈക്രോ ബയോമുകള്‍ പ്രവേശിക്കും. അത് ഗുരുതര അണുബാധയിലേക്ക് നയിക്കുകയും ചെയ്തേക്കാം.
ഇയര്‍ ഫോണുകളിലൂടെ ബാക്ടീരിയയുടെ സാന്നിദ്ധ്യം ചെവിയിലും ചുറ്റുമുള്ള ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ചര്‍മ്മത്തില്‍ അലര്‍ജിയോ ഇറിറ്റേഷനോ ഉണ്ടാകാം.
അതുകൊണ്ട് ഇയര്‍ ഫോണുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറാതെയിരിക്കുക. അതുപോലെ ഇവ പതിവായി വൃത്തിയാക്കുകയോ, അണുവിമുക്തമാക്കുകയോ ചെയ്യുക.
മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കാതിരിക്കുക.

