കോവിഡിനുശേഷം ആഗോള ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവുണ്ടായതായി ഗവേഷകര്‍

കോവിഡിനുശേഷം ആഗോള ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവുണ്ടായതായി ഗവേഷകര്‍

Breaking News Health

കോവിഡിനുശേഷം ആഗോള ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവുണ്ടായതായി ഗവേഷകര്‍

കോവിഡ് മഹാമാരിക്കുശേഷം ശരാശരി ആഗോള ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവ് സംഭവിച്ചതായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്. 2019-2021 വര്‍ഷങ്ങള്‍ക്കിടയില്‍ 1.6 വര്‍ഷത്തിന്റെ ഇടിവാണ് സംഭവിച്ചത്.

മുന്‍ വര്‍ഷങ്ങളിലുണ്ടായ വളര്‍ച്ചയെ പിന്തള്ളിയാണ് കോവിഡ് കാലത്തിന് ശേഷം കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരി ബാധിച്ച രണ്ട് വര്‍ഷത്തെ ജനസംഖ്യാപരമായ പ്രവണതകള്‍ പൂര്‍ണ്ണമായും വിലയിരുത്തി നടത്തിയ ആദ്യത്തെ പഠനമാണിത്.

ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങള്‍, സമ്പദ് വ്യവസ്ഥ, സമൂഹങ്ങള്‍ തുടങ്ങിയവ ആയുര്‍ ദൈര്‍ഘ്യത്തെ സംബന്ധിക്കുന്നതായും പഠനത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ വ്യക്തമാക്കുന്നു.

ലോക ജനസംഖ്യയ്ക്ക് പ്രായമായിക്കൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് കാലഘട്ടത്തില്‍ 84 ശതമാനം രാജ്യങ്ങളിലെയും ആയുര്‍ ദൈര്‍ഘ്യത്തിന് ഇടിവ് സംഭവിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മെക്സിക്കോ, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലാണ് കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിത്. 2020-21 വര്‍ഷങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്കിടയിലുള്ള മരണ നിരക്കും വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിരുന്ന ഗണ്യമായ വര്‍ദ്ധനയെ മറികടക്കുന്നതാണീ കണക്കുകള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ്ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) വാഷിംഗ്ടണ്‍ സര്‍വ്വകലാശാല എന്നിവയ്ക്കൊപ്പം ചേര്‍ന്നാണ് പഠനം നടത്തിയത്.

കോവിഡിനെ തുടര്‍ന്നുണ്ടായ അധിക മരണ നിരക്ക്, ആയുര്‍ ദൈര്‍ഘ്യം, ജനസംഖ്യ എന്നിവ കണക്കാക്കുമ്പോള്‍ 15 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരില്‍ 22 ശതമാനവും സ്ത്രീകളില്‍ 17 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.