ഏത്തപ്പഴം പുഴുങ്ങിയോ പുഴുങ്ങാതെയോ കഴിച്ചാലുള്ള പ്രയോജനം

ഏത്തപ്പഴം പുഴുങ്ങിയോ പുഴുങ്ങാതെയോ കഴിച്ചാലുള്ള പ്രയോജനം

Health

ഏത്തപ്പഴം പുഴുങ്ങിയോ പുഴുങ്ങാതെയോ കഴിച്ചാലുള്ള പ്രയോജനം

ഏത്തപ്പഴം കഴിക്കാത്തവരാരുമില്ല. നമ്മുടെ നാട്ടില്‍ത്തന്നെ സുലഭമായ പഴവര്‍ഗ്ഗം കൂടിയാണല്ലോ ഏത്തപ്പഴം. പ്രാതലിനു പലരും ഏത്തപ്പഴം കഴിക്കുന്ന പതിവുണ്ട്.

ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജം ലിഭിക്കുന്നതിന് രാവിലെ പോഷകം നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഏത്തപ്പഴം പ്രാതലിനു കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണമാണ്.

ഏത്തപ്പഴം ഊര്‍ജ്ജം നല്‍കും. ക്ഷീണം മാറാന്‍ സഹായിക്കും. പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്.

വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമൃദ്ധമാണ്. കാല്‍സ്യം, പ്രോട്ടീന്‍, അയണ്‍ പോലുള്ള പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

നാരുകള്‍ നിറഞ്ഞതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ നേന്ത്രപ്പഴം സഹായിക്കും. പുഴുങ്ങാത്ത പഴമാണ് കഴിക്കുന്നതെങ്കില്‍ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നതാണ് നല്ലത്.

വെറും വയറ്റില്‍ ഇത് കഴിക്കുന്നത് അസിഡിക് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. ഇത് ഒഴിവാക്കാന്‍ പുഴുങ്ങി കഴിക്കുന്നതാണ് ഗുണം ചെയ്യുന്നത്.

ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ഇത് പുഴുങ്ങിക്കഴിച്ചാല്‍ ഈ പ്രശ്നം മാറിക്കിട്ടും. ദഹനം പെട്ടന്നു നടക്കും. നല്ല ശോധനയ്ക്കും ഏത്തപ്പഴം മികച്ചതാണ്.

കറുത്ത തൊലിയായിട്ടുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ഇതില്‍ ധാരാളം വൈറ്റമിന്‍ അടങ്ങിയിരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.