വൈറ്റ്ഹൌസ് തിരിച്ചുകിട്ടിയാല്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും; ട്രംപിന്റെ പ്രതിജ്ഞ

വൈറ്റ്ഹൌസ് തിരിച്ചുകിട്ടിയാല്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും; ട്രംപിന്റെ പ്രതിജ്ഞ

Breaking News USA

വൈറ്റ്ഹൌസ് തിരിച്ചുകിട്ടിയാല്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും; ട്രംപിന്റെ പ്രതിജ്ഞ

വാഷിംഗ്ടണ്‍: വൈറ്റ്ഹൌസ് തിരിച്ചു കിട്ടിയാല്‍ ഞങ്ങള്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും. വ്യാഴാഴ്ച ടെന്നസിയിലെ നാഷ്വില്ലിയില്‍ നടന്ന മതപ്രക്ഷേപകരുടെ കണ്‍വന്‍ഷനില്‍ മുന്‍ യു.എസ്. പ്രസിഡന്റ് പ്രതിജ്ഞ എടുത്തു. ഞങ്ങള്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും.

ഞങ്ങളുടെ പൊതു സ്ഥലങ്ങളില്‍ ഞങ്ങള്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വഴിയൊരുക്കും. പ്രസിഡന്റ് ബൈഡന്‍ ഉള്‍പ്പെടെ എല്ലാ സ്ഥാനാര്‍ത്ഥികളെയും ക്ഷണിച്ച നാഷണല്‍ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്സില്‍ വച്ച് (എന്‍ആര്‍ബി) നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ബൈഡന്‍ ഭരണകൂടത്തിനു കീഴിലുള്ള സര്‍ക്കാരില്‍ വര്‍ദ്ധിച്ചു വരുന്ന ക്രിസ്ത്യന്‍ വിരുദ്ധ വികാരത്തെക്കുറിച്ച് മുന്നറിയിപ്പ നല്‍കുകയും വൈറ്റ് ഹൌസ് തിരിച്ചെടുത്താല്‍ ഒരു പ്രത്യോക ടാസ്ക് ഫോഴ്സിനെ ഉപയോഗിച്ച് അത് പരിഹരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

എന്‍ആര്‍ബി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ മീഡിയ കണ്‍വന്‍ഷനില്‍ വൈകുന്നേരം തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനോട് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി.

വിദേശത്തുള്ളവരേക്കാള്‍ ഇപ്പോള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നത് അമേരിക്കക്കകത്തുള്ളവരില്‍നിന്നുമാണെന്ന് വിശേഷിപ്പിച്ച ട്രംപ് ജനത്തെ കൈയ്യില്‍ എടുത്തു.

പ്രസിഡന്റ് ജോ ബൈഡനെ രൂക്ഷമായി വിമര്‍ശിച്ചു. ബൈഡന് എത്രത്തോളം അറിവുണ്ട്? ബൈഡനു ചുറ്റുമുള്ള ആളുകളെ വലിയ ദുഷ്ടന്മാര്‍ എന്നു ട്രംപ് വിശേഷിപ്പിച്ചു.

നിയമവിരുദ്ധമായി പെരുമാറുകയും കുറ്റവാളികള്‍ക്കായി അതിര്‍ത്തി തുറന്നു അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്നു. ഗര്‍ഭഛിദ്രത്തിനെതിരായി പോരാടുന്ന പ്രോ-ലൈഫ് പ്രവര്‍ത്തകരെ രാജ്യത്തിന്റെ ശത്രുക്കളായി കരുതി വേട്ടയാടുന്നു.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ താന്‍ വീണ്ടും മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കോള്ളുമെന്നു ട്രംപ് ഉറപ്പു നല്‍കി.

യുഎസില്‍ 2023-ല്‍ ക്രൈസ്തവര്‍ക്ക് എതിരായി അനേക അതിക്രമ സംഭവങ്ങള്‍ നടന്നതായി ഫാമിലി റിസര്‍ച്ച് കൌണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.