യു.എസില്‍ മതസ്വാതന്ത്ര്യത്തിനായും ക്രൈസ്തവ മൂല്യത്തിനായും പുതിയ കൂട്ടായ്മ വേദി രൂപീകരിച്ചു
വാഷിംഗ്ടണ്‍ ഡിസി: അധാര്‍മ്മികതയും ക്രൈസ്തവ വിരുദ്ധ ജീവിത ശൈലിയും മൂലം അരാജകത്വത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പുതിയ തലമുറകളെ നിയന്ത്രിക്കാനും സംരക്ഷിക്കാനുമായി അമേരിക്കയില്‍ പുതിയ കൂട്ടായ്മ വേദി രൂപീകരിച്ചു.
കുട്ടികളുടെ ലൈഗികവല്‍ക്കരണം, ആവശ്യാനുസരണം ഗര്‍ഭഛിദ്രം, മതസ്വാതന്ത്ര്യം ലംഘിക്കല്‍ എന്നിവയോടു കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന ഒരു രാജ്യത്ത് ഫലപ്രദമായ ക്രിസ്ത്യന്‍ ലോക വീക്ഷണം പുനരുജ്ജീവിപ്പിക്കാന്‍ യു.എസിലുടനീളമുള്ള പ്രമുഖ സഭകളുടെയും ക്രിസ്ത്യാനികളുടെയും സംഘടനകളുടെയും ഒരു പൊതു കൂട്ടായ്മക്കുള്ള ഒരു സംഘടന കഴിഞ്ഞ ആഴ്ച ആരംഭം കുറിച്ചു.
ഫെബ്രുവരി 29-ന് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി ഡാന്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. 18-ാം നൂറ്റാണ്ടിലെ ഡാന്‍ബറി ബാപ്റ്റിസ്റ്റുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പൊതു നയവും അഭിപ്രായവും യഹൂദ-ക്രിസ്ത്യന്‍ മൂല്യങ്ങളുമായി യോജിക്കുന്ന ഒരു ദിശയിലേക്ക് നയിക്കുന്നതിന് ദേശീയ നേതൃത്വപരമായ റോളുകളില്‍ ക്രിസ്ത്യാനികള്‍ പുതിയ ഇടപെടലിനുവേണ്ടി വാദിക്കുന്നു.
സംഘടന അധാര്‍മ്മികതയെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും സജ്ജമാണ്. ആരാണ് ജീവനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുക? ദൈവം നല്‍കിയ അവകാശങ്ങള്‍ സംരക്ഷിക്കുന്തിന് സംസ്ക്കാരത്തെയും പൊതു നയത്തെയും സ്വാധീനിക്കാന്‍ ശ്രമിക്കും.
സതേണ്‍ ഇവാഞ്ചലിക്കല്‍ സെമിനാരിയുടെ പ്രസിഡന്റ് റിച്ചാര്‍ഡ് ലാന്‍ഡ് അദ്ധ്യക്ഷനായ ഒരു എക്സിക്യൂട്ടീവ് ടീമിന്റെയും ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെയും ഉപദേശക സമതിയുടെയും മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ദ ഡാന്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ സ്ഥിരീകരിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.
18-ാം നൂറ്റാണ്ടിലെ ഡാന്‍ബറി ബാപ്റ്റിസ്റ്റ് പൂര്‍വ്വികര്‍ ധൈര്യത്തോടെ സംരക്ഷിച്ച ആത്മസ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന മൂല്യങ്ങള്‍ മുന്‍ നിറുത്തിയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് റിച്ചാര്‍ഡ് ലാന്‍ഡ് പറഞ്ഞു.

